Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകുൽഭൂഷൺ ജാദവി​െൻറ...

കുൽഭൂഷൺ ജാദവി​െൻറ വധശിക്ഷ: അന്താരാഷ്ട്ര കോടതി നിർദേശം പാകിസ്​താൻ തള്ളിയേക്കും

text_fields
bookmark_border
കുൽഭൂഷൺ ജാദവി​െൻറ വധശിക്ഷ: അന്താരാഷ്ട്ര കോടതി നിർദേശം പാകിസ്​താൻ തള്ളിയേക്കും
cancel

ലാഹോർ: ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായ കൂൽഭൂഷൺ ജാദവി​​​​െൻറ വധശിക്ഷക്ക്​ ഹേഗിലെ അന്താരാഷ്​ട്ര നീതിന്യായ കോടതി ഏർപ്പെടുത്തിയ താൽക്കാലിക സ്​റ്റേ പാകിസ്​താൻ അനുസരിക്കില്ലെന്ന്​ സൂചന.  രാജ്യന്താര കോടതിയുടെ നടപടിക്കെതിരെ ശക്​തമായ നിലപാട്​ സ്വീകരിക്കാനാണ്​ പാക്​ അഭ്യന്തര മന്ത്രാലയത്തി​​​​െൻറ തീരുമാനമെന്ന്​ പാക്​മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.  പാക്​ അറ്റോണി ജനറൽ പ്രധാനമന്ത്രി നവാസ്​ ഷെരീഫുമായി അന്താരഷ്​ട്ര കോടതിയിൽ ഉന്നയിക്കേണ്ട വാദഗതികൾ ചർച്ച നടത്തിയെന്നാണ്​ റിപ്പോർട്ടുകൾ. എന്നാർ ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത്​ വന്നിട്ടില്ല. കോടതിയുടെ നടപടി അധികാര പരിധിക്ക്​ പുറത്തുള്ളതാണെന്നാണ്​ വാദമാവും പാകിസ്​താൻ പ്രധാനമായും ഉന്നയിക്കുക.

സുരക്ഷ സംബന്ധമായ വിഷയങ്ങളിൽ സ്വയം തീരുമാനമെടുക്കാൻ ഒാരോ രാജ്യത്തിനും അധികാരമുണ്ട്​. തിങ്കളാഴ്​ച കേസ്​ പരിഗണിക്കാനിരിക്കെ ജാദവി​​​​െൻറ പാക്​ വിരുദ്ധ നീക്കങ്ങൾക്കുള്ള തെളിവുകൾ നിരത്തി ഇക്കാര്യം കോടതിയിൽ ഉന്നിയിക്കാനാണ്​ പാക്​ അഭ്യന്തര മന്ത്രാലയത്തി​​​​െൻറ നീക്കം. ഭരണകൂട ഭീകരതയിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഇന്ത്യ ജാദവി​​​​െൻറ വധശിക്ഷ ഉപയോഗിക്കുകയാണെന്ന്​ നേരത്തെ പാകിസ്​താൻ കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെയാണ്​ പുതിയ നടപടികളുമായി പാകിസ്​താൻ മുന്നോട്ട്​ പോവുന്നത്​.

ചാരക്കുറ്റമാരോപിച്ചാണ്​ മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെ പാകിസ്​താൻ അറസ്​റ്റ്​ ചെയ്​തത്​. വധശിക്ഷക്കെതിരെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു. 1963ലെ ജനീവ കരാറിലെ വ്യവസ്ഥകളനുസരിച്ച്​ വിധി നടപ്പിലാക്കാൻ പാകിസ്​താന്​ നിയമപരമായി ഉത്തരവാദിത്വമുണ്ടെന്ന്​ രാജ്യാന്തര കോടതിയിൽ ഇന്ത്യക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ്​ സാൽവേ വ്യക്​തമാക്കിയിരുന്നു. എന്നാൽ ഇപ്പോഴും വിധി നടപ്പിലാക്കില്ലെന്ന നിലപാടിലാണ്​ പാകിസ്​താനെന്നാണ്​ റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakisthanKulbhushan Jadhav
News Summary - Kulbhushan Jadhav Case: Pakistan to Reject ICJ Jurisdiction
Next Story