Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകുൽഭൂഷൺ ജാദവി​െൻറ...

കുൽഭൂഷൺ ജാദവി​െൻറ ദയാഹരജി: പാക്​ സൈനിക മേധാവി തീരുമാനമെടുക്കും

text_fields
bookmark_border
കുൽഭൂഷൺ ജാദവി​െൻറ ദയാഹരജി: പാക്​ സൈനിക മേധാവി തീരുമാനമെടുക്കും
cancel

ഇസ്​ലമാബാദ്​: പാകിസ്​താനിൽ വധശിക്ഷക്ക്​ വിധിക്കപ്പെട്ട്​ ജയിലിൽ കഴിയുന്ന ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവി​​​​​​​​​​​െൻറ ദയാഹരജിയിൽ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ തീരുമാനമെടുക്കും. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ കുൽഭൂഷ​​​​​​​​െൻറ മാതാവ്​ അവന്തിക ജാദവ്​ നൽകിയ ഹരജിയാണ്​ സൈനിക മേധാവി പരിഗണിക്കുക.  പാക്​ സൈനിക അപ്പീൽ കോടതിയാണ്​ ദയാഹരജി തള്ളിയതിനെ തുടർന്നാണ്​ ​ജൂൺ 22 ന്​ ​ ജനറൽ ബജ്​വക്ക്​ മുമ്പാകെ ഹരജി ഫയൽ ചെയ്​തത്​. 

സൈനിക മേധാവിയുടെ പരിഗണനയിലുള്ള ഹര്‍ജി അദ്ദേഹം പരിശോധിച്ചശേഷം  തീരുമാനമെടുക്കുമെന്ന് പാക് സൈനിക വൃത്തങ്ങൾ അറിയിച്ചു. തെളിവുകളെല്ലാം കുൽഭൂഷണ്​ എതിരാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ സൈനിക കോടതി നേരത്തെ ഹരജി തള്ളിയതെന്ന്​ പാക്​ സൈനിക വൃത്തങ്ങൾ അറിയിച്ചു. 
വധശിക്ഷക്കെതിരെ കുല്‍ഭൂഷണിന് പാക്​ പ്രസിഡൻറിന്​ ദയാഹരജി സമര്‍പ്പിക്കാനും അവസരമുണ്ട്.

ബലൂചിസ്​താനിൽ നിഗൂഢ പ്രവർത്തനങ്ങൾ നടത്തിയെന്ന്​ ആരോപിച്ച്​ പാക്​ സൈനിക കോടതിയാണ്​ 46കാരനായ ജാദവിനെ വധശിക്ഷക്ക്​ വിധിച്ചത്​. എന്നാൽ ബിസിനസ്​ ആവശ്യങ്ങൾക്ക്​ ഇറാനിലായിരുന്ന ജാദവിനെ തട്ടിക്കൊണ്ടുപോയതാണെന്നാണ്​ ഇന്ത്യയുടെ വാദം. ജാദവിന്​ അഭിഭാഷക സഹായം ലഭിച്ചില്ലെന്ന ഇന്ത്യയുടെ ആരോപണം കണക്കിലെടുത്ത്​ അന്താരാഷ്​ട്ര നീതി ന്യായ കോടതി ജാദവി​​​​​​​​​​െൻറ വധശിക്ഷക്ക്​ സ്​റ്റേ നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:undeath sentenceKulbhooshan Jadavmalayalam newsIndia News
News Summary - Kulbhooshan Jhadav's mercy petition rejected by Pak court
Next Story