േനപ്പാളിൽ ശർമ ഒാലി പ്രധാനമന്ത്രി
text_fieldsകാഠ്മണ്ഡു: നേപ്പാളിൽ കെ.പി. ശർമ ഒാലി പ്രധാനമന്ത്രിയായി അധികാരമേറ്റു. തുടർച്ചയായ രണ്ടാംതവണയാണ് അദ്ദേഹം ഇൗ പദവിയിലെത്തുന്നത്. രാഷ്ട്രീയ സുസ്ഥിരതക്കായി പ്രവർത്തിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. പ്രസിഡൻറ് ബിദ്യദേവി ഭണ്ഡാരി സത്യവാചകം ചൊല്ലിക്കൊടുത്തു.
നേപ്പാളിെൻറ 41ാമത് പ്രധാനമന്ത്രിയാണ് 65 കാരനായ ശർമ. ചൈനയോട് കടുത്ത ആഭിമുഖ്യം പുലർത്തുന്ന ശർമ മുമ്പ് 2015 ഒക്ടോബർ മുതൽ 2016 ആഗസ്റ്റ് വരെയാണ് പദവിയിലിരുന്നത്.
ശർമയുടെ ഇടതുസഖ്യവും മുൻ മാവോയിസ്റ്റ് വിമതരും സഖ്യത്തിലെത്താൻ ധാരണയായതോടെയാണ് ശർമയുടെ രണ്ടാമൂഴത്തിന് വഴിതെളിഞ്ഞത്. യു.സി.പി.എൻ-മാവോയിസ്റ്റ്, രാഷ്ട്രീയ പ്രജന്ത്ര പാർട്ടി നേപ്പാൾ, മാദേശി റൈറ്റ്സ് ഫോറം ഡെമോക്രാറ്റിക് തുടങ്ങി 13 ചെറുപാർട്ടികൾ ശർമയുടെ സ്ഥാനാർഥിത്വത്തെ പിന്താങ്ങി.
മുൻ പ്രധാനമന്ത്രിയും നേപ്പാളി കോൺഗ്രസ് പ്രസിഡൻറുമായ ഷേർ ബഹാദൂർ ദ്യൂബെ നേരേത്ത രാജി സമർപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണിലാണ് ദുബെയെ നേപ്പാളിെൻറ 40ാം പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്.
275 അംഗ പാർലമെൻറിൽ 121 സീറ്റുകൾ നേടിയാണ് ശർമയുടെ സി.പി.എൻ-യു.എം.എൽ മുന്നിലെത്തിയത്. നേപ്പാളി കോൺഗ്രസിന് 63ഉം സി.പി.എൻ മാവോയിസ്റ്റ് സെൻററിന് 53ഉം സീറ്റുകളാണ് ലഭിച്ചത്.
സി.പി.എൻ മാവോയിസ്റ്റ് സെൻററിനെ നയിക്കുന്നത് പ്രചണ്ഡയാണ്. ഇരുവരും സഖ്യത്തിലായതോടെ പാർലമെൻറിൽ 174 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
