Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇസ്രായേലിൽ പൊലീസ്​...

ഇസ്രായേലിൽ പൊലീസ്​ ക്രൂരതക്കെതിരെ അന്വേഷണ കമ്മീഷൻ; പ്രമേയം ബുധനാഴ്​ച പാർലമെൻറിൽ

text_fields
bookmark_border
ഇസ്രായേലിൽ പൊലീസ്​ ക്രൂരതക്കെതിരെ അന്വേഷണ കമ്മീഷൻ; പ്രമേയം ബുധനാഴ്​ച പാർലമെൻറിൽ
cancel

ജറൂസലേം: ഇസ്രായേൽ പൊലീസി​െൻറ ക്രൂരകൃത്യങ്ങളെ കുറിച്ച്​ അന്വേഷിക്കാൻ പാർലമെൻററി കമ്മീഷൻ സ്ഥാപിക്കണമെന്നാവശ്യം. ഇതുസംബന്ധിച്ച പ്രമേയം പാർല​െമൻറ്​ (നെസെറ്റ്) ബുധനാഴ്ച വോട്ടിനിടും.

പാർലമെൻറംഗം എം‌.കെ. തമർ സാൻഡ്‌ബെർഗ് (മെറെറ്റ്സ്) ആണ്​ പ്രമേയം സമർപ്പിച്ചത്​. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവി​െൻറ ജറൂസലേമിലെ വസതിക്ക്​ മുന്നിൽ നടന്ന പ്രതിഷേധത്തി​െൻറ പേരിൽ മുൻ വ്യോമസേന ബ്രിഗേഡിയർ ജനറൽ അമീർ ഹസ്‌കയെ അറസ്റ്റുചെയ്തതും എത്യോപ്യൻ ഇസ്രായേലി വംശജനായ സോളമൻ ടീക്കയെ പൊലീസ് കൊലപ്പെടുത്തിയതുമാണ്​ പ്രമേയം അവതരിപ്പിക്കാൻ പ്രേരണയായതെന്ന്​ തമർ പറഞ്ഞു.

"ക്രമസമാധാനം നിലനിർത്തുകയും പൊതുജനങ്ങളെ അക്രമികളിൽനിന്ന് സംരക്ഷിക്കുകയുമാണ്​ പൊലീസ്​ ചെയ്യേണ്ടത്​. എന്നാൽ, ഇസ്രായേലിൽ നിരപരാധികളായ സാധാരണക്കാരെ​ ക്രൂരതക്ക്​ ഇരയാക്കുകയാണ്​. അധികാര ദുരുപയോഗവും അതിക്രമവും ഇവിടെ സാധാരണ കാര്യമായി മാറിയിരിക്കുന്നു" -അദ്ദേഹം പറഞ്ഞു.

പൗരൻമാർക്കുവേണ്ടിയാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നും അവർക്ക്​ എതിരെയല്ലെന്നും ​ഉറപ്പ്​ വരുത്തണമെന്നും തമർ സാൻഡ്‌ബെർഗ് കൂട്ടിച്ചേർത്തു. പൊലീസി​െൻറ പെരുമാറ്റവും സാധാരണക്കാർക്കുനേരെയുള്ള ബലപ്രയോഗവും പാർലമെൻററി കമ്മീഷ​െൻറ അന്വേഷണ പരിധിയിൽ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:israelJerusalempalastinepolice brutalityKnesset
Next Story