Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവീണ്ടും ട്വിസ്​റ്റ്​;...

വീണ്ടും ട്വിസ്​റ്റ്​; കിം ജോങ്​ ഉന്നി​െൻറ ട്രെയിൻ റിസോർട്ട്​ നഗരത്തിൽ കണ്ടതായി റിപ്പോർട്ട്​

text_fields
bookmark_border
വീണ്ടും ട്വിസ്​റ്റ്​; കിം ജോങ്​ ഉന്നി​െൻറ ട്രെയിൻ റിസോർട്ട്​ നഗരത്തിൽ കണ്ടതായി റിപ്പോർട്ട്​
cancel
camera_alt??? ?????? ?? (???)

സോൾ: ഉത്തരകൊറിയൻ നേതാവ്​ കിം ജോങ്​ ഉനി​​െൻറ ആരോഗ്യനില സംബന്ധിച്ച ചർച്ചകൾ പൊടിപൊടിക്കുന്നതിനിടെ കിമ്മ ി​​െൻറ പ്രത്യേക ട്രെയിൻ രാജ്യത്തെ റിസോർട്ട്​ ടൗണായ വോൻസാനിൽ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്​. വാഷിങ്​ട ൺ കേ​ന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ​ഉത്തരകൊറിയ മോണിറ്ററിങ്​ പ്രൊജക്​ട്​ ഇതുസംബന്ധിച്ച സാറ്റ​ൈലറ്റ്​ ചിത്രങ്ങൾ​ പുറത്തുവിട്ട​ു​​.

കിം കുടുംബത്തിനായി ​പ്രത്യേകം തയാറാക്കിയ സ്​റ്റേഷനിൽ ഏപ്രിൽ 21 മുതൽ 23 ​വരെ ട്ര െയിൻ പാർക്ക്​ ചെയ്​തതായി ശനിയാഴ്​ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഗ്രൂപ്പ്​ ട്രെയിൻ കി​മ്മി​േൻറതാണെന്ന്​ പറയുന്നു​ണ്ടെങ്കിലും ബ്രീട്ടിഷ്​ വാർത്ത ഏജൻസിയായ റോയി​ട്ടേയ്​സ്​ കിം നഗരത്തിലുണ്ടായിരുന്ന കാര്യം സ്​ഥിരീകരിക്കുന്നില്ല. ട്രെയിനി​​െൻറ സാന്നിധ്യം കൊണ്ട്​ ഉത്തരകൊറിയൻ നേതാവി​​െൻറ ആരോഗ്യനിലയെ പറ്റി ഒരുസൂചനയും ലഭിക്കുന്നില്ല. എന്നാൽ, നിലവിൽ രാജ്യത്തി​​െൻറ കിഴക്കൻ തീരത്തുള്ള പ്രത്യേക മേഖലയിലാണ് ​കിം ഉള്ളതെന്ന റിപ്പോർട്ടുകൾക്കാണ്​ പ്രാധാന്യമെന്നും റോയി​ട്ടേയ്​സ്​ പറയുന്നു.

വോൻസാൻ നഗരത്തി​​െൻറ ഉപഗ്രഹ ചിത്രം

കഴിഞ്ഞ ഏപ്രിൽ 15ന് മുത്തച്ഛനും ഉത്തര കൊറിയയുടെ സ്​ഥാപകനുമായ കിം സുങ്ങി​​െൻറ പിറന്നാള്‍ ആഘോഷചടങ്ങുകളിൽ പങ്കെടുക്കാതിരുന്നതോടെയാണ് കിം ജോങ് ഉൻ ചികിത്സയിലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്​. ഏപ്രിൽ 11ന്​ നടന്ന യോഗത്തിലാണ്​ കിം അവസാനമായി അധ്യക്ഷത വഹിച്ചതെന്ന്​ ഉത്തരകൊറിയൻ മാധ്യമങ്ങളും വ്യക്​തമാക്കുന്നു. ഉത്തരകൊറിയൻ സൈന്യമായ കൊറിയൻ പീപ്പിൾസ് റെവല്യൂഷനറി ആർമിയുടെ വാർഷികാഘോഷത്തിലും അദ്ദേഹം എത്തിയില്ലെന്ന റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്ത ഉത്തര കൊറിയ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യനില വഷളായെന്നും 36കാരനായ കിമ്മിന്​ മസ്​തിഷ്​കമരണം സംഭവിച്ചുവെന്നുമാണ്​ അമേരിക്കൺ മാധ്യമങ്ങളടക്കം നേരത്തെ പ്രചരിച്ചത്​. എന്നാൽ യു.എസ് പ്രസിഡൻറ്​ ഡോണൾഡ് ട്രംപ് ഇവ തള്ളിയിരുന്നു.

2014ലും കിം കുറച്ച്​ കാലത്തേക്ക്​ അപ്രത്യക്ഷനായിരുന്നു. എന്നാൽ, ഒരുമാസത്തിന്​ ശേഷം ഉത്തര കൊറിയൻ സർക്കാർ നിയന്ത്രണത്തിലുള്ള ടി.വി ചാനൽ കിം പ്രത്യക്ഷപ്പെട്ടതോടെ അഭ്യൂഹങ്ങൾ ​െകട്ടടങ്ങി. അമിതപുകവലിയും അധികാരത്തിലേറിയതിന്​ പിന്നാലെ വല്ലാതെ വണ്ണം വെച്ചതും പാരമ്പര്യമായുള്ള ഹൃദയ സംബന്ധമായ പ്രശ്​നങ്ങളുമാണ്​ കിമ്മിനെ വലയ്​ക്കുന്നതെനാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south koreausanorth koreaworld newsmalayalam newsluxuary trainresort town
News Summary - Kim Jong Un's Train Likely Spotted In Resort Town Wonsan Amid Health Rumours- world
Next Story