Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദക്ഷിണ കൊറിയക്കെതിരെ സൈനിക നടപടി ഭീഷണിയുമായി കിമ്മിന്‍റെ സഹോദരി 

text_fields
bookmark_border
ദക്ഷിണ കൊറിയക്കെതിരെ സൈനിക നടപടി ഭീഷണിയുമായി കിമ്മിന്‍റെ സഹോദരി 
cancel

സോ​ൾ: ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞ ദ​ക്ഷി​ണ കൊ​റി​യ​ക്കെ​തി​രെ സൈ​നി​ക ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോ​ങ്​ ഉ​ന്നി​​െൻറ സ​ഹോ​ദ​രി കിം ​യോ ജോ​ങ്. ദ​ക്ഷി​ണ കൊ​റി​യ ശ​ത്രു​വാ​ണെ​നും അ​വ​ർ​ക്കെ​തി​രാ​യ ന​ട​പ​ടി​ സൈ​നി​ക നേ​താ​ക്ക​ൾ​ക്ക്​ വി​ടു​ക​യാ​ണെ​ന്നും യോ ​ജോ​ങ്​ പ​റ​ഞ്ഞു. 

ഏത് തരത്തിലുള്ള സൈനിക നടപടിയാണ് കൈക്കൊള്ളുകയെന്ന് കിം ​യോ ജോ​ങ് വിശദീകരിച്ചിട്ടില്ല. എന്നാൽ, അതിർത്തിയിലെ ജോയിന്‍റ് ലെയിസൺ ഓഫിസ് പൂർണമായും തകരുന്ന രംഗം കാണേണ്ടിവരുമെന്ന് അവർ പറഞ്ഞതായി കെ.സി.എൻ.എ റിപ്പോർട്ട് ചെയ്യുന്നു. 

ദക്ഷിണ കൊറിയൻ ആക്ടിവിസ്റ്റുകൾ ഉത്തരകൊറിയൻ വിരുദ്ധ ലഘുലേഖകൾ അതിർത്തിയിലേക്ക് അയക്കുന്നതിനെ കഴിഞ്ഞയാഴ്ച മുതൽ ഉത്തരകൊറിയ ശക്തമായി അപലപിച്ചിരുന്നു. 

അതിർത്തിക്കിപ്പുറത്തേക്ക് ദേശവിരുദ്ധ ലഘുലേഖകൾ ബലൂണുകളിൽ പറത്തിവിടുന്നത് തടയാത്തതിൽ കിം ദക്ഷിണ കൊറിയയെ കഴിഞ്ഞയാഴ്ച പ്രതിഷേധം അറിയിച്ചിരുന്നു. 

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഹനോയിയിൽ നടന്ന രണ്ടാം യു.എസ്-ഉത്തര കൊറിയ ഉച്ചകോടി പരാജയപ്പെട്ടതിനുശേഷം ഇരു കൊറിയകളും തമ്മിലെ ബന്ധം വഷളായി വരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kim Jong Un's Sister's Fresh Threat To South Korea
Next Story