കിമ്മിന് കൊറോണപ്പേടിയെന്ന് ദക്ഷിണ കൊറിയ
text_fieldsസോൾ: രണ്ടാഴ്ചയിേലറെയായി പൊതുരംഗത്ത് കാണാത്ത ഉത്തര കൊറിയൻ നേതാവ് കിം ജോ ങ് ഉന്നിനെ കുറിച്ച് കഥകൾ പറന്നുനടക്കുന്നതിനിടെ പുതിയ അവകാശവാദവുമായി ദക്ഷിണ കൊറിയ. ലോകം കീഴടങ്ങിയ കോവിഡ് ഭീതി മൂലമാകാം കിം പുറത്തിറങ്ങാതിരിക്കുന്നതെന്ന് ദക്ഷിണ കൊറിയയിലെ ഉത്തര കൊറിയൻ കാര്യ മന്ത്രി കിം യിവോൺ ചുൽ പറഞ്ഞു. രാഷ്ട്രപിതാവും വല്യച്ഛനുമായ കിം ഇൽ സങ്ങിെൻറ ജന്മദിനത്തിൽ പതിവുതെറ്റിച്ച് പൊതുവേദിയിൽ വരാതിരുന്നതിനെ തുടർന്നുണ്ടായ അഭ്യൂഹങ്ങൾക്കാണ് പുതിയ ട്വിസ്റ്റ്.
കിം ജോങ് ഉൻ മരിച്ചുവെന്നും സഹോദരി അധികാരാരോഹണത്തിന് അരികെയാണെന്നും വരെ റിപ്പോർട്ടുണ്ടായിരുന്നു. കിമ്മിന് എന്തു സംഭവിച്ചുവെന്ന് തനിക്ക് അറിയാമെന്നും പറയില്ലെന്നും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞതിനു പിറകെയാണ് സഖ്യകക്ഷികളായ ദക്ഷിണ കൊറിയയുടെ വിശദീകരണം. 20 ദിവസത്തിലേറെ തുടർച്ചയായി പൊതുവേദിയിൽനിന്ന് വിട്ടുനിന്ന അനുഭവം മുമ്പും ഉണ്ടായിട്ടുണ്ടെന്നും മന്ത്രി കിം യിവോൺ ചുൽ പറഞ്ഞു.