പടപ്പുറപ്പാടുമായി കിം ജോങ് ഉൻ
text_fieldsസോള്‍: പയേക്ടു മലനിരകളില്‍ വെള്ളക്കുതിരപ്പുറത്ത് കയറി സവാരി നടത്തി ഉത്തര കൊറി യന്‍ പ്രസിഡൻറ് കിം ജോങ് ഉന്‍. രാജ്യത്തെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ കെ.സി.എന്‍.എ.യ ാണ് കിം ജോങ് ഉന്നിെൻറ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടത്.
മഞ്ഞുപുതച്ച പയേക്ടു മ ലനിരകളില്നിന്നുള്ള കിമ്മിെൻറ പുതിയ ചിത്രങ്ങള്‍ പുതിയ ഓപറേഷെൻറ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും മാധ്യമങ്ങളുടെയും വിലയിരുത്തല്‍. ചിത്രങ്ങള്‍ പുറത്തുവിട്ട കെ.എ.സി.എന്‍.എ.യും ഇക്കാര്യം സൂചിപ്പിക്കുന്നു. പയേക്തുവില് കുതിരപ്പുറത്തുകയറിയുള്ള കിമ്മിെൻറ സവാരി കൊറിയന്‍ വിപ്ലവചരിത്രത്തില്‍ ഏറെ പ്രാധാന്യമേറിയതാണെന്നായിരുന്നു വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
ഇതാദ്യമായല്ല, 2750 മീറ്റർ ഉയരമുള്ള മലനിരകളിലൂടെ കിം സവാരി നടത്തുന്നത്. ഉത്തര കൊറിയയുടെ പല സുപ്രധാന തീരുമാനങ്ങൾക്കു മുമ്പും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് മുമ്പും കിം ഇവിടേക്ക് യാത്രചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം ദക്ഷിണ കൊറിയന്‍ പ്രസിഡൻറ് മൂണ്‍ ജെ ഇന്നുമായി നടത്തിയ ഉച്ചകോടിയുടെ ഭാഗമായി അദ്ദേഹവുമായും കിം പയേക്ടു മലനിരകളിലെത്തിയിരുന്നു. 2013ൽ തെൻറ അമ്മാവനെ വധിക്കുന്നതിനുമുമ്പും കിം ഇവിടെയെത്തിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഉത്തര കൊറിയയുടെ പുതിയ ഓപറേഷെൻറ സൂചനയാണ് കിമ്മിെൻറ യാത്രയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
ഉത്തര കൊറിയ ഉടന്‍തന്നെ ബഹിരാകാശ ദൗത്യം ആരംഭിച്ചേക്കുമെന്നും അതല്ല, സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനമുണ്ടായേക്കുമെന്നും വിവിധ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.