സ​ർ​ക്കാ​റി​നെ വി​മ​ർ​ശി​ച്ച കത്തോലിക്ക ബിഷപ്പുമാരെ കൊല്ലണമെന്ന്​ ദു​േതർതെ

23:45 PM
06/12/2018

മ​നി​ല: സ​ർ​ക്കാ​റി​നെ വി​മ​ർ​ശി​ച്ച ക​ത്തോ​ലി​ക്ക ബി​ഷ​പ്പു​മാ​ർ വി​ഡ്​​ഢി​ക​ളും കൊ​ല്ല​പ്പെ​​ടേ​ണ്ട​വ​രു​മാ​ണെ​ന്ന്​ ഫി​ലി​പ്പീ​ൻ​സ്​ പ്ര​സി​ഡ​ൻ​റ്​ റൊ​ഡ്രി​ഗോ ദു​േ​ത​ർ​തെ. ബു​ധ​നാ​ഴ്​​ച കൊ​ട്ടാ​ര​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ്​ പ്ര​സി​ഡ​ൻ​റ്​ പു​രോ​ഹി​ത​ർ​ക്കെ​തി​രെ തി​രി​ഞ്ഞ​ത്. ദു​തേർ​തെ അ​ധി​കാ​ര​മേ​റ്റ ശേ​ഷം രാ​ജ്യ​ത്ത്​ വ്യാ​പ​ക​മാ​യി മ​യ​ക്കു​മ​രു​ന്ന്​ മാ​ഫി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ശ​ക്​​ത​മാ​ക്കി​യി​രു​ന്നു.

നി​ര​വ​ധി​പേ​ർ മ​രി​ച്ച ഒാ​പ​റേ​ഷ​നി​ടെ ചി​ല പു​രോ​ഹി​ത​രും കൊ​ല്ല​പ്പെ​ട്ട​താ​ണ്​ സ​ഭ​യു​ടെ എ​തി​ർ​പ്പി​നി​ട​യാ​ക്കി​യ​ത്. താ​ൻ ദൈ​വ വി​ശ്വാ​സി​യാ​ണെ​ന്നും എ​ന്നാ​ൽ, ബി​ഷ​പ്പു​മാ​രു​ടെ ദൈ​വം ബു​ദ്ധി​യി​ല്ലാ​ത്ത​താ​ണെ​ന്നും ദു​േ​ത​ർ​തെ പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. 90 ശ​ത​മാ​നം ക​ത്തോ​ലി​ക്ക വി​ശ്വാ​സി​ക​ളു​ള്ള രാ​ജ്യ​മാ​ണ്​ ഫി​ലി​പ്പീ​ൻ​സ്. ​

Loading...
COMMENTS