Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2019 4:34 PM GMT Updated On
date_range 19 May 2019 4:34 PM GMTഖാലിദ സിയ ഗുരുതരാവസ്ഥയിൽ -ബി.എൻ.പി
text_fieldsധാക്ക: അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലി ദ സിയയുടെ ആരോഗ്യം അപകടാവസ്ഥയിലാണെന്നും മരണത്തിനും ജീവിതത്തിനുമിടക്കുള്ള നൂൽപാലത്തിലാണ് അവെരന്നും ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി).
അവരെ ഉടൻ മോചിപ്പിക്കണമെന്നും ബി.എൻ.പി ആവശ്യപ്പെട്ടു. ഹൃദയാഘാതം അടക്കം നിരവധി അസുഖങ്ങൾ അലട്ടുന്നുണ്ട്്. മൂന്നുതവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഖാലിദയെ 200 വർഷം പഴക്കമുള്ള ധാക്കയിലെ ജയിലിലാണ് കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ പാർപ്പിച്ചിരിക്കുന്നത്. 10 വർഷത്തെ തടവുശിക്ഷയാണ് ധാക്ക കോടതി വിധിച്ചത്.
Next Story