Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകസാഖ്​സ്​താനിൽ വിമാനം...

കസാഖ്​സ്​താനിൽ വിമാനം തകർന്ന് 12 മരണം

text_fields
bookmark_border
കസാഖ്​സ്​താനിൽ വിമാനം തകർന്ന് 12 മരണം
cancel


അൽമാട്ടി: കസാഖ്​സ്​താനിലെ അൽമാട്ടിയിൽ വിമാനത്താവളത്തിനു സമീപം യാത്രാവിമാനം കർന്നുവീണ് 12 പേർ കൊല്ലപ്പെട്ടു. 66 പേർക്കു പരുക്കേറ്റു. ഇവരിൽ 12 പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ വിമാനത്തി​​െൻറ ക്യാപ്റ്റനും ഉൾപ്പെടും.
95 യാത്രക്കാരും അഞ്ചു ജീവനക്കാരുമായി തലസ്ഥാനമായ നൂർ സുൽത്താനിലേക്കു പുറപ്പെട്ട ബെക് എയർ വിമാനമാണ്​ അപകടത്തിൽപ്പെട്ടത്​.

പറന്നുയർന്ന്​ ഏതാനും സെക്കൻഡുകൾക്കുള്ളിൽ വിമാനത്തി​​െൻറ നിയന്ത്രണം നഷ്​ടപ്പെട്ട് റൺവേക്കു സമീപം രണ്ടുതവണ നിലത്തുരഞ്ഞശേഷം വിമാനത്താവളത്തി​​െൻറ മതിലിൽ ഇടിച്ചു. പിന്നീട്​ പുറത്തുള്ള ഇരുനില വീട്ടിലേക്കു പാഞ്ഞുകയറി. വീടിനുള്ളിൽ ആരുമുണ്ടായിരുന്നില്ല. വിമാനം രണ്ടായി പൊട്ടിപ്പിളർന്നശേഷം മുൻവശം വീട്ടിലേക്കു ഇടിച്ചുകയറുന്നതി​​െൻറ വിഡിയോ കസാഖ്​സ്​താൻ ഏവിയേഷൻ കമ്മിറ്റി പുറത്തുവിട്ടു.

പറന്നുയർന്ന്​ 19 സെക്കൻഡുകൾക്കുള്ളിൽതന്നെ വിമാനം തകർന്നുവെന്നാണ്​ പ്രാഥമിക നിഗമനം. 23 വർഷം പഴക്കമുള്ളതാണ് വിമാനം. നിർമാണ കമ്പനി ഇതി​​െൻറ ഉൽപാദനം നേരത്തേ നിർത്തിയിരുന്നു. ചെലവുകുറഞ്ഞ വിമാന സർവിസാണ് ബെക് എയർ. പ്രധാനമന്ത്രി അസ്കർ മാമിൻ തലവനായ സമിതി അപകടം അന്വേഷിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plane crashKazakhstan
News Summary - Kazakhstan Plane Crash Kills at Least 12 People
Next Story