മോദി -ഷീ ജിൻപിങ് കൂടിക്കാഴ്ചയിൽ കശ്മീർ വിഷയം ചർച്ചയാകില്ലെന്ന് ചൈന
text_fieldsബെയ്ജിങ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻറ് ഷീ ജിന്‍പിങ്ങും പങ്കെടുക്കുന്ന രണ്ടാമത്തെ അനൗദ ്യോഗിക ഉച്ചകോടിയില്‍ കശ്മീർ വിഷയം പ്രധാന ചർച്ചയായാകില്ലെന്ന് ചൈന. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹു ചുനിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അനൗദ്യോഗിക ഉച്ചകോടിയായതിനാല്‍ കശ്മീര്‍ വിഷയം അജണ്ടയിലുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ല. എന്തൊക്കെ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് തീരുമാനിക്കാന്‍ ഇരുനേതാക്കള്‍ക്കും സമയം നല്‍കുകയാണ് നാം ചെയ്യേണ്ടതെന്നാണ് വിചാരിക്കുന്നത്.- ഹുവാ ചുനിങ് പ്രതികരിച്ചു. ഒക്ടോബറില്‍ ഷീ ജിന്‍പിങ്ങിെൻറ ഇന്ത്യാ സന്ദര്‍ശനവേളയിലാണ് ഇരുനേതാക്കളും തമ്മില്‍ അനൗദ്യോഗിക ഉച്ചകോടി നടക്കുക.
ചൈനയുടെ പ്രധാന സഖ്യകഷിയായ പാകിസ്താൻ, ജമ്മു കശ്മീരിലെ ഇന്ത്യന്‍ നടപടിക്കെതിരെ യു.എൻ സുരക്ഷാസമിതിയിൽ ഉൾപ്പെടെ വൻപ്രതിഷേധം രേഖപ്പെടുത്തിയ സാഹചര്യത്തിലും ചൈനീസ് പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നുവെന്നത് ശ്രദ്ധേയമാണ്.