സിഖ് തീർഥാടകരെ വരവേൽക്കാൻ കർതാർപുർ ഒരുങ്ങി –ഇംറാൻ ഖാൻ
text_fieldsഇസ്ലാമാബാദ്: സിഖ് മത സ്ഥാപകൻ ഗുരുനാനാക്കിെൻറ 550ാം ജന്മദിനാഘോഷത്തോടനുബന്ധി ച്ച് തീർഥാടകരെ വരവേൽക്കാൻ കർതാർപുർ ഒരുങ്ങിയതായി പാകിസ്താൻ പ്രധാനമന്ത്രി ഇ ംറാൻഖാൻ. കർതാർപുർ ഇടനാഴിയുടെയും ദർബാർ സാഹിബ് ഗുരുദ്വാരയുടെയും ചിത്രങ്ങളും ഇംറാൻ ട്വിറ്ററിൽ പങ്കുവെച്ചു. ഈ മാസം ഒമ്പതിനാണ് കര്‍താർപുർ ഗുരുദ്വാരയെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഇടനാഴി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുക. സമയബന്ധിതമായി ഇടനാഴിയുടെ പണിപൂർത്തിയാക്കാൻ പ്രയത്നിച്ച സർക്കാർ അംഗങ്ങളെയും ഇംറാൻ അനുമോദിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് കർതാർപുർ സന്ദർശിക്കാൻ ഇന്ത്യയിൽനിന്നുള്ള സിഖ് തീർഥാടകർക്ക് പാസ്േപാർട്ട് വേണ്ടെന്നും ഗുരുദ്വാര പ്രവേശനം സൗജന്യമായിരിക്കുമെന്നും പാക് പ്രധാനമന്ത്രി അറിയിച്ചിരുന്നു. പഞ്ചാബിലെ ഗുർദാസ്പുരിലുള്ള ദേര ബാബ നാനാക്കിൽനിന്നു നാലു കിലോമീറ്റർ അകലെ പാകിസ്താനിലെ നരോവൽ ജില്ലയിൽ കർതാർപുരിലുള്ള ദർബാർ സാഹിബ് ഗുരുദ്വാര വരെയാണ് ഇടനാഴി.
സിഖ് മതവിശ്വാസികളുടെ വിശുദ്ധകേന്ദ്രമായ ഇവിടേക്ക് ഇന്ത്യയിൽനിന്ന് ഒരു സ്ഥിരംപാത വേണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണ്.