​യു.എസ്​ പ്രസിഡൻറ്​ പദത്തിലേക്ക്​ മത്സരിക്കാൻ കമല ഹാരിസ് 

  • ജ​​യി​​ച്ചാ​​ൽ ആ ​​പ​​ദ​​വി​​യി​​ലെ​​ത്തു​​ന്ന ആ​​ദ്യ വ​​നി​​ത​​യും ഇ​ന്ത്യ​ൻ വം​ശ​ജ​യു​മാ​കും

22:36 PM
21/01/2019

വാ​​ഷി​​ങ്​​​ട​​ൺ: യു.​​എ​​സി​​ൽ 2020ലെ പ്ര​​സി​​ഡ​​ൻ​​റ്​ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ അ​​ങ്കം​കു​റി​ക്കാ​​നൊ​​രു​​ങ്ങി ഡെ​​മോ​​ക്രാ​​റ്റ്​ വ​​നി​​ത അം​​ഗം. നി​​ല​​വി​​ലെ സെ​​ന​​റ്റ​​റും മു​​ൻ കാ​​ലി​​ഫോ​​ർ​​ണി​​യ അ​​റ്റോ​​ണി ജ​​ന​​റ​​ലു​​മാ​​യ ക​​മ​​ല ഹാ​​രി​​സാ​​ണ്​ അ​​ടു​​ത്ത പ്ര​​സി​​ഡ​​ൻ​​റ്​ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​മെ​​ന്ന്​ ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​ത്.

ഇ​ന്ത്യ​യി​ൽ​നി​ന്നും ജ​മൈ​ക്ക​യി​ൽ​നി​ന്നും കു​ടി​യേ​റി​യ മാ​താ​പി​താ​ക്ക​ൾ​ക്ക്​ പി​റ​ന്ന 54കാ​രി പ്ര​​സി​​ഡ​​ൻ​​റാ​​യി ജ​​യി​​ച്ചാ​​ൽ ആ ​​പ​​ദ​​വി​​യി​​ലെ​​ത്തു​​ന്ന ആ​​ദ്യ വ​​നി​​ത​​യും ഇ​ന്ത്യ​ൻ വം​ശ​ജ​യു​മാ​കും. ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്കി​ട​യി​ൽ വ​ള​ർ​ന്നു​വ​രു​ന്ന വ​നി​ത, ന്യൂ​ന​പ​ക്ഷ വോ​ട്ട​ർ​മാ​രു​ടെ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച്​ അ​വ​സാ​ന അ​ങ്ക​ത്തി​ന്​ ടി​ക്ക​റ്റു​റ​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. അ​​ടു​​ത്ത പൊ​​തു തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നി​​റ​​ങ്ങു​​മെ​​ന്ന്​ പ്ര​​ഖ്യാ​​പി​​ക്കു​​ന്ന ആ​​ദ്യ ഡെ​​മോ​​ക്രാ​​റ്റ്​ പ്ര​​തി​​നി​​ധി​​കൂ​​ടി​​യാ​​ണി​വ​ർ. 

ട്രം​പ്​ നോ​മി​നി​യാ​യി സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ ബ്രെ​റ്റ്​ ക​വ​നോ​ഗു​ൾ​പ്പെ​ടെ പു​തി​യ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി നി​റ​ഞ്ഞു​നി​ന്ന ക​മ​ല യു.​എ​സി​ൽ ജ​ന​പി​ന്തു​ണ​യു​ള്ള നേ​താ​ക്ക​ളി​ൽ പ്ര​മു​ഖ​യാ​ണ്. ബാ​ൾ​ട്ടി​മോ​റി​ലും കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഒാ​ക്​​ല​ൻ​ഡി​ലും ഒാ​ഫി​സു​ക​ൾ സ്​​ഥാ​പി​ച്ചാ​യി​രി​ക്കും ക​മ​ല​യു​ടെ കാ​മ്പ​യി​ൻ. കാ​ലി​ഫോ​ർ​ണി​യ​യി​ൽ​നി​ന്ന്​ ആ​ദ്യ​മാ​യി സെ​ന​റ്റി​ലെ​ത്തു​ന്ന ക​റു​ത്ത വം​ശ​ജ​യാ​യി 2016ൽ ​ഇ​വ​ർ റെ​ക്കോ​ഡി​ട്ടി​രു​ന്നു. 

Loading...
COMMENTS