കാബൂളിൽ ചാവേർ സ്​ഫോടനം; നാല്​ സൈനികർക്ക്​ പരിക്ക്​

10:21 AM
18/11/2019
bomb-blast-180819.jpg
Representative image

കാബൂൾ: അഫ്​ഗാനിസ്​താനിലെ കാബൂളിൽ ചാവേർ സ്​ഫോടനം. തിങ്കളാഴ്​ച രാവിലെയാണ് സൈനിക പരിശീലന കേന്ദ്രത്തിന്​ സമീപം​ സ്​ഫോടനം നടന്നത്​. 

നാല്​ സൈനികർക്ക്​ സ്​ഫോടനത്തിൽ പരിക്കേറ്റതായി അഫ്​ഗാൻ ആഭ്യന്തര മന്ത്രാലയം വക്താവ്​ നസ്രത്ത്​ റഹിമിയെ ഉദ്ധരിച്ച്​ ടോളോ ന്യൂസ്​ റിപ്പോർട്ട്​ ചെയ്​തു.

സൈനിക പരിശീലന കേന്ദ്രത്തിന്​ സമീപത്തെത്തിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ട്​ സ്​ഫോടനങ്ങൾ നടന്നതായും ഇതേതുടർന്ന് സംഭവസ്ഥലത്തേക്കുള്ള​ റോഡ്​ അടച്ചതായും റിപ്പോർട്ടുകളുണ്ട്​​.

Loading...
COMMENTS