കോംഗോ: പ്രസിഡന്‍റിന്‍െറ ഭരണം അവസാനിപ്പിക്കാന്‍ ധാരണ
text_fieldsകിന്‍ഷാസ: കോംഗോ പ്രസിഡന്‍റ് ജോസഫ് കബിലയുടെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിക്കാനുള്ള കരാറില്‍ സര്‍ക്കാറും പ്രതിപക്ഷവും ഒപ്പുവെച്ചു. എന്നാല്‍, കരാറില്‍ ഒപ്പുവെക്കാന്‍ കബില തയാറായില്ല. കരാര്‍ പ്രകാരം 2017 അവസാനം തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ കബില പ്രസിഡന്‍റ് സ്ഥാനത്ത് തുടരും.
കാലാവധി കഴിഞ്ഞിട്ടും 2016 ഡിസംബറില്‍ പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ കബില തയാറായിരുന്നില്ല. തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളില്‍ നിരവധിപേരാണ് മരിച്ചത്.
നവംബറില്‍ നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമീഷന്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് കബില 74 അംഗ താല്‍ക്കാലിക സര്‍ക്കാര്‍ രൂപവത്കരിക്കുകയും തെരഞ്ഞെടുപ്പ് 2018ല്‍ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കത്തോലിക് ചര്‍ച്ച് തലവന്മാരുടെ നേതൃത്വത്തില്‍ ഡിസംബര്‍ എട്ടു മുതല്‍ കബില സര്‍ക്കാര്‍ പ്രതിനിധികളും പ്രതിപക്ഷ നേതാവ് എറ്റിന്‍ ഷിസകെഡിയും സന്ധിസംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. കരാര്‍ പ്രകാരം ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ പ്രധാനമന്ത്രിസ്ഥാനം വഹിക്കുന്നത് പ്രതിപക്ഷ നേതാവായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
