Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസയ്യിദ താഹിറ സഫ്​ദർ...

സയ്യിദ താഹിറ സഫ്​ദർ പാകിസ്​താനിലെ ആദ്യ വനിത ചീഫ്​ ജസ്​റ്റിസ്

text_fields
bookmark_border
സയ്യിദ താഹിറ സഫ്​ദർ പാകിസ്​താനിലെ ആദ്യ വനിത ചീഫ്​ ജസ്​റ്റിസ്
cancel

ലാ​ഹോ​ർ: പാ​കി​സ്​​താ​നി​ലെ ആ​ദ്യ വ​നി​ത ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സാ​യി​ സ​യ്യി​ദ താ​ഹി​റ സ​ഫ്​​ദ​ർ നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ടു. ചീ​ഫ്​ ജ​സ്​​റ്റി​സാ​യ​ മി​യാ​ൻ സാ​ഖി​ബ്​ നി​സാ​റാ​ണ്​ ബ​ലൂ​ചി​സ്​​താ​ൻ ഹൈ​കോ​ട​തി​യു​ടെ ചീ​ഫ്​ ജ​സ്​​റ്റി​സാ​യി അ​വ​രെ നാ​മ​നി​ർ​ദേ​ശം ചെ​യ്​​ത​ത്. ലാ​ഹോ​റി​ൽ ന​ട​ന്ന മു​ൻ ജ​ഡ്​​ജി ഫ​ഖ്​​റു​ന്നി​സ​യു​ടെ പു​തി​യ പു​സ്​​ത​ക​ത്തി​​​െൻറ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ വെ​ച്ചാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

നി​ല​വി​ലെ ചീ​ഫ്​ ജ​സ്​​റ്റി​സാ​യ മു​ഹ​മ്മ​ദ്​ നൂ​ർ മെ​സ്​​ക​ൻ​സാ​യി സെ​പ്​​റ്റം​ബ​റി​ൽ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണ്​ നി​യ​മ​നം. മു​ൻ പ​ട്ടാ​ള ഭ​ര​ണാ​ധി​കാ​രി ജ​ന​റ​ൽ പ​ർ​വേ​സ്​​ മു​ശ​ർ​റ​ഫ്​ ഉ​ൾ​പ്പെ​ട്ട കേ​സി​ൽ വാ​ദം​കേ​ൾ​ക്കു​ന്ന പ്ര​ത്യേ​ക കോ​ട​തി​യി​ലെ അം​ഗ​മാ​ണ്​ സ​ഫ്​​ദ​ർ. അ​ടു​ത്ത വ​ർ​ഷം ഒ​ക്​​ടോ​ബ​ർ അ​ഞ്ചു​വ​രെ ബ​ലൂ​ചി​ൽ ചീ​ഫ്​ ജ​സ്​​റ്റി​സാ​യി പ്ര​വ​ർ​ത്തി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsJustice Tahira Safdarwoman chief justicePakistan high court
News Summary - Justice Tahira Safdar to be first woman chief justice of a Pakistani high court-world news
Next Story