നികുതി വർധനയും വിലക്കയറ്റവും: ജോർഡനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തം
text_fieldsഅമ്മാൻ: പശ്ചിമേഷ്യൻ രാജ്യമായ ജോർഡനിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം ശക്തമായി. നികുതിവർധന നീക്കത്തിനും വിലക്കയറ്റത്തിനുമെതിരെ ദിവസങ്ങളായി നടക്കുന്ന പ്രക്ഷോഭം അഞ്ചു ദിവസം പിന്നിട്ടേതാടെ രാജാവ് അബ്ദുല്ല രണ്ടാമൻ ആവശ്യപ്പെട്ടതുപ്രകാരം പ്രധാനമന്ത്രി ഹാനി അൽ മുലൂകി രാജിവെച്ചു. തലസ്ഥാനമായ അമ്മാനിലും വിവിധ പ്രവിശ്യകളിലെ പ്രധാന പട്ടണങ്ങളിലും പ്രതിഷേധം അരങ്ങേറുന്നുണ്ട്. ഏെറക്കാലത്തിനിടയിൽ ആദ്യമായാണ് ഇത്ര ശക്തമായ പ്രക്ഷോഭം രാജ്യത്തുണ്ടാവുന്നത്.
പ്രധാനമന്ത്രി ഹാനി അൽ മുലൂകി രാജിവെക്കണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. ഞായറാഴ്ച രാത്രി അമ്മാനിലെ മന്ത്രിസഭ കാര്യാലയത്തിന് സമീപം ഒരുമിച്ചുകൂടിയ പ്രക്ഷോഭകർ കടുത്ത സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളാണ് ഉയർത്തിയത്.
അന്താരാഷ്ട്ര നാണയ നിധിയുടെ (െഎ.എം.എഫ്) പിന്തുണയോടെയാണ് സർക്കാർ രാജ്യത്ത് നികുതി വർധനക്കൊരുങ്ങുന്നത്. ആദായ നികുതിയിൽ ചുരുങ്ങിയത് അഞ്ച് ശതമാനം വർധന വരുത്തുന്ന പരിഷ്കരണ ബിൽ കഴിഞ്ഞ മാസാവസാനം പാർലമെൻറിൽ അവതരിപ്പിച്ചിരുന്നു. ഇത് പാസാവാനിരിക്കെയാണ് ജനങ്ങൾ പ്രക്ഷോഭം തുടങ്ങിയത്.
വിൽപന നികുതിയിലുണ്ടായ വർധനവിനെതിരെയും ബ്രഡിെൻറ സബ്സിഡി എടുത്തുകളഞ്ഞതിനെതിരെയും നേരത്തേ ജനങ്ങൾ തെരുവിലിറങ്ങിയിരുന്നു. സാമ്പത്തികമായി മോശം അവസ്ഥയിലുള്ള ജോർഡൻ വിദേശ സഹായങ്ങളാലാണ് പിടിച്ചുനിൽക്കുന്നത്.
3700 കോടി ഡോളറാണ് രാജ്യത്തിെൻറ കടം. ഇത് മൊത്തം ആഭ്യന്തര ഉൽപാദനത്തിെൻറ 95 ശതമാനം വരും. ഇവ പിടിച്ചുനിർത്താനുള്ള സാമ്പത്തിക അച്ചടക്ക നടപടികളുടെ ഭാഗമായാണ് െഎ.എം.എഫ് നികുതി വർധന അടക്കമുള്ള കർശന നടപടികൾക്ക് നിർദേശം നൽകിയത്. െഎ.എം.എഫിൽനിന്ന് മൂന്നു വർഷത്തേക്ക് 72.3 കോടി ഡോളർ ജോർഡൻ അടുത്തിടെ കടമെടുത്തിരുന്നു.
ഇതോടൊപ്പം സമീപകാലത്തുണ്ടായ വൻ വിലക്കയറ്റവും ജനങ്ങളുടെ പ്രതിഷേധം രൂക്ഷമാവാൻ കാരണമായി. ഇൗ വർഷം അഞ്ച് തവണയാണ് ഇന്ധന വിലയിൽ വർധനയുണ്ടായത്. വൈദ്യുതിനിരക്ക് 55 ശതമാനം വരെ വർധിച്ചു. അടുത്തിടെ ‘ദ ഇകണോമിസ്റ്റ്’ പുറത്തുവിട്ട കണക്കുപ്രകാരം ജോർഡൻ തലസ്ഥാനമായ അമ്മാനാണ് ഏറ്റവും ജീവിതച്ചെലവ് കൂടിയ അറബ് നഗരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
