ചാവുകടലിൽ വെള്ളപ്പൊക്കം; ജോർദാനിൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 18 മരണം
text_fieldsഅമ്മാൻ: ജോർദാൻ- ഇസ്രായേൽ അതിർത്തിയിൽ ചാവുകടലിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സ്കൂൾ ബസ് ഒലിച്ചുപോയി 18 പേർ മരിച്ചു. മരിച്ചവരിൽ അധികവും 14 വയസിനു താഴെയുള്ള സ്കൂൾ കുട്ടികളാണ്. ചാവുകടലിലേക്ക് കുട്ടികളും അധ്യാപകരും വിനോദയാത്ര പോയതായിരുന്നു. 37 കുട്ടികളും ഏഴ് ജീവനക്കാരുമാണ് സ്കൂൾ ബസിലുണ്ടായിരുന്നത്.
11 പേർക്ക് ദുരന്തത്തിൽ പരിക്കേറ്റു. 34 പേരെ രക്ഷപ്പെടുത്താനും സാധിച്ചതായി അധികൃതർ അറിയിച്ചു. മരണസംഖ്യ കൂടാൻ സാധ്യതയുെണ്ടന്ന് അധികൃതർ പറയുന്നു. ജോർദാെൻറ അപേക്ഷപ്രകാരം രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകൾ അയച്ചിട്ടുണ്ടെന്ന് ഇസ്രായേൽ അധികൃതർ പറഞ്ഞു.
പ്രാധാനപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നാണ് ചാവുകടൽ. എന്നാൽ പ്രദേശത്ത് എപ്പോഴും വെള്ളപ്പൊക്ക സാധ്യതയുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
