Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജറൂസലം പ്രശ്​നത്തി​െൻറ...

ജറൂസലം പ്രശ്​നത്തി​െൻറ കരിനിഴ​ലിൽ വിശുദ്ധനാട്ടിലെ ക്രിസ്​മസ്​

text_fields
bookmark_border
ജറൂസലം പ്രശ്​നത്തി​െൻറ കരിനിഴ​ലിൽ വിശുദ്ധനാട്ടിലെ ക്രിസ്​മസ്​
cancel

ബെത്​ല​ഹേം: ജറൂസലമിനെ ഇ​സ്രാ​േയലി​​െൻറ തലസ്​ഥാനമായി പ്രഖ്യാപിച്ച യു.എസ്​ നടപടിയെ തുടർന്നുണ്ടായ പ്രശ്​നങ്ങളിൽ പകിട്ടു കുറഞ്ഞ്​ ബെത്​ല​േഹമിലെ ക്രിസ്​​മസ്​ ആഘോഷം. ഡിസംബർ 25ന്​ ബെത്​ല​േഹമിലെ പുൽക്കൂട്ടിൽ യേശു ജനിച്ചുവെന്നാണ്​ ലോകമെമ്പാടുമുള്ള ക്രിസ്​ത്യാനികളുടെ വിശ്വാസം. ഡിസംബർ ആറിന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ജറൂസലമിനെ ഇസ്രായേലി​​െൻറ തലസ്​ഥാനമായി പ്രഖ്യാപിച്ചതോടെ ഇസ്രായേൽ അധീനതയിലുള്ള ബെത്​ല​േഹം ​െവസ്​റ്റ്​ ബാങ്ക്​ സിറ്റിയും പ്രദേശങ്ങളും സംഘർഷങ്ങളും പ്രതിഷേധവും നിറഞ്ഞതായിരുന്നു.

ഡിസംബർ മാസത്തിൽ സഞ്ചാരികളുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ബെത്​ല​േഹമിൽ ഇത്തവണ സഞ്ചാരികൾ എത്തിയില്ല. ഫലസ്​തീൻ ജനതയും ഇസ്രായേൽ പട്ടാളക്കാരും തമ്മിൽ സംഘർഷം നടക്കുന്നതിനാലാണിത്​.  സംഘർഷത്തെ തുടർന്ന്​ ഡസൻ കണക്കിന്​ സഞ്ചാരികൾ ബെത്​ല​േഹം യാത്ര ഉപേക്ഷിച്ചതായി ആർച് ബിഷപ്​ പിയർബാറ്റിസ്​ത പിസ്സബല്ല പറഞ്ഞു. മുസ്​ലിം ഭൂരിപക്ഷ പ്രദേശമായ വെസ്​റ്റ്​ ബാങ്കിലും കിഴക്കൻ ജറൂസലമിലും 50,000 ക്രിസ്​ത്യാനികളാണ്​ താമസിക്കുന്നത്​. 

അതേസമയം, ക്രിസ്​​മസ്​ ആഘോഷങ്ങളെ സംഘർഷം സ്വാധീനിച്ചിട്ടില്ലെന്നും 2016നെ അപേക്ഷിച്ച്​ 20 ശതമാനം അധികം ആളുകൾ ബെത്​ല​േഹം സന്ദർശിച്ചുവെന്നും ഇസ്രായേൽ ടൂറിസം മന്ത്രാലയം അറിയിച്ചു. ജറൂസലമിൽനിന്ന്​ ബെത്​ല​േഹമി​േലക്ക്​ സൗജന്യ യാത്രാസൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jerusalemChristmasbethlehemworld newsmalayalam news
News Summary - Jerusalem violence puts damper on Christmas in Bethlehem -World news
Next Story