പശ്ചിമേഷ്യൻ സമാധാനത്തിന് തടസ്സം ദ്വിരാഷ്ട്ര ഫോർമുല –കുഷ്നർ
text_fieldsന്യൂയോർക്: പശ്ചിമേഷ്യൻ സമാധാനത്തിന് തടസ്സം നിൽക്കുന്നത് ദ്വിരാഷ്ട്ര പരിഹാര ഫോർമുലയാണെന്ന് യു.എസ് പ്രസിഡൻറിെൻറ ഉപദേഷ്ടാവും മരുമകനുമായ ജാരെദ് കുഷ്നർ. പശ്ചിമേഷ്യൻ പ്രശ്നം പരിഹരിക്കാൻ കാലങ്ങളായി മുന്നോട്ടുവെച്ച പരിഹാരഫോർമുലയിൽനിന്ന് യു.എസ് മലക്കം മറിയുന്നുവെന്നതിെൻറ തെളിവാണ് കുഷ്നറിെൻറ വാക്കുകളിലുള്ളത്. അടുത്ത മാസമാണ് യു.എസ് നിർദേശങ്ങൾ അടങ്ങിയ കരാർ അവതരിപ്പിക്കുക.
അതേസമയം, പ്രശ്നപരിഹാരത്തിന് ഫലസ്തീെൻറ മധ്യസ്ഥത സ്വീകരിക്കില്ലെന്ന് ഫലസ്തീൻ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. കിഴക്കൻ ജറൂസലം തലസ്ഥാനമായി രാഷ്ട്രം വേണമെന്നാണ് ഫലസ്തീനികളുടെ ആവശ്യം.