ജപ്പാനിൽ സ്വജനപക്ഷ അഴിമതി: ഷിൻസോ ആബെ മാപ്പുപറഞ്ഞു
text_fieldsടോക്യോ: സ്വജനപക്ഷ അഴിമതി വിവാദത്തിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ മാപ്പുപറഞ്ഞു. വിവാദത്തെ തുടർന്ന് ജനപ്രീതി കുത്തനെയിടിഞ്ഞ ആബെ രാജിവെക്കുമെന്ന് അഭ്യൂഹമുയർന്നിരുന്നു. വിവാദത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ താൻ രാജിവെക്കുമെന്ന് നേരത്തേ ആബെ വ്യക്തമാക്കിയിരുന്നു.
സര്ക്കാര് ഭൂമി ആബെയുടെ ഭാര്യ അകിയുടെ ഇഷ്ടക്കാർക്ക് തുച്ഛവിലക്ക് നൽകിയതുമായി ബന്ധപ്പെട്ടാണ് ആരോപണം. ഭൂമി വില്പനയുടെ രേഖകളില് തിരുത്തുകള് വന്നത് തെളിവുകള് സര്ക്കാര് നീക്കം ചെയ്തതിനാലാണെന്നും ആക്ഷേപമുയർന്നു. ധനകാര്യ മന്ത്രി ടാരോ അസോയ്ക്കെതിരെയും ആരോപണമുണ്ട്.
ഭൂമിക്ക് വില കുറച്ചു നൽകുന്നതിനായി രേഖകളിൽ തിരുത്തലുകൾ നടന്നതായി ധനമന്ത്രാലയം കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു. സ്കൂൾ കെട്ടിടം നിർമിക്കാനാണ് ഭൂമി വിറ്റത്. സംഭവം വിവാദമായതോടെ ആബെയുടെ ഭാര്യ പുതുതായി തുടങ്ങിയ പ്രൈമറി സ്കൂൾ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
