ടോക്യോ: ജപ്പാനിൽ ദേശീയ തെരഞ്ഞെടുപ്പ് ശക്തമായ ചുഴലിക്കാറ്റിൽ മുങ്ങിയെങ്കിലും പ്രധാനമന്ത്രി ഷിൻസോ ആബെ വ്യക്തമായ ഭൂരിപക്ഷത്തോെട വിജയിക്കുമെന്നാണ് എക്സിറ്റ്പോൾ പ്രവചനങ്ങൾ. 465 അംഗ പാർലമെൻറിൽ ആബെയുടെ ലിബറൽ ഡെേമാക്രാറ്റിക് പാർട്ടിയും(എൽ.ഡി.പി) സഖ്യകക്ഷിയായ കൊമെയ്തോയും 311 സീറ്റുകൾ നേടി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഒരു സർവേഫലം.
അതേസമയം കേവലഭൂരിപക്ഷത്തിനടുത്ത് വോട്ട് ലഭിക്കുമെന്നാണ് മറ്റ് സർവേകൾ പ്രവചിക്കുന്നത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച ‘ലാൻ’ ചുഴലിക്കാറ്റ് തെരഞ്ഞെടുപ്പിനെ ബാധിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മണിക്കൂറിൽ 216 കിലോമീറ്റർ വേഗത്തിലായിരുന്നു കാറ്റ്. ജപ്പാെൻറ ദ്വീപ സമൂഹങ്ങളെ സാരമായി ബാധിച്ച ചുഴലിക്കാറ്റ് വടക്കുകിഴക്കൻ ഭാഗങ്ങളിലൂടെ നീങ്ങി തിങ്കളാഴ്ചയോടെ ടോക്യോവിലും പരിസര പ്രദേശങ്ങളിലും എത്താൻ സാധ്യതയുണ്ട്.
വിവിധ കമ്പനികളുടെ 420 വിമാനങ്ങൾ കഴിഞ്ഞദിവസം സർവിസ് നടത്തിയിട്ടില്ല. ചില ട്രെയിനുകളും യാത്ര റദ്ദാക്കിയിരുന്നു. ടോക്യോയുടെ തെക്കുവടക്കൻ പ്രദേശമായ ചിബയിൽ ലാൻ ചുഴലിക്കാറ്റ് കാര്യമായി ബാധിച്ചിട്ടുണ്ട്. ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. ആറ് പേർക്ക് പരിക്കേറ്റതായി ദേശീയ ടി.വി ‘എൻ.എച്ച്.കെ’ റിപ്പോർട്ട് ചെയ്തു. ദുരന്തനിവാരണ മന്ത്രാലയത്തിലെ ചുമതലയുള്ളവരോട് ആവശ്യമായ സഹായങ്ങൾ ചെയ്യാൻ പ്രസിഡൻറ് ഷിൻസോ ആബെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പ്രതികൂല കാലാവസ്ഥക്കിടയിലും രാജ്യത്ത് പോളിങ് ശക്തമായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻപ്രദേശമായ കൊച്ചിയിൽ 20 മിനിറ്റോളം വൈകിയാണ് വോട്ടിങ് നടന്നത്. ചില പ്രദേശങ്ങളിൽ നേരേത്ത നിശ്ചയിച്ച സമയത്തിനുമുന്നേ വോട്ടിങ് അവസാനിപ്പിച്ചു. വളരെ ദൂരത്തുള്ള ചില ദ്വീപുകളിൽ ശക്തമായ തിരകാരണം വോട്ടിങ് ഉപേക്ഷിച്ചു.
വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യത്ത് സൈന്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന വിധം ഭരണഘടന പൊളിച്ചെഴുതുകയാണ് ആബെയുടെ സ്വപ്നം. നിലവിെല ഭരണഘടനയനുസരിച്ച് ജപ്പാന് മറ്റു രാജ്യങ്ങളിലേക്ക് സൈന്യത്തെ അയക്കാൻ അനുമതിയില്ല.