Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right2000 ബ്ര​ഡ്...

2000 ബ്ര​ഡ് ക​ഷ​ണ​ങ്ങ​ളി​ല്‍ മൊ​ണാ​ലി​സ തെ​ളി​ഞ്ഞു

text_fields
bookmark_border
2000 ബ്ര​ഡ് ക​ഷ​ണ​ങ്ങ​ളി​ല്‍ മൊ​ണാ​ലി​സ തെ​ളി​ഞ്ഞു
cancel

ടോ​േ​ക്യാ: ചി​ത്ര​ക​ല​യി​ലെ അ​ത്ഭു​ത​മാ​ണ്​ ലി​യ​നാ​ഡോ ഡാ​വി​ഞ്ചി​യു​െ​ട മൊ​ണാ​ലി​സ. മൊ​ണാ​ലി​സ​യെ ഫു​ഡ് ആ​ര്‍ട്ടി​ലൂ​ടെ പു​ന​ര്‍ജ​നി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ജ​പ്പാ​നി​ലെ പാ​ച​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍. ഫു​ക്കു​വോ​ക്ക​യി​ലെ വി​ദ്യാ​ര്‍ഥി​ക​ളാ​ണ് 2000 ബ്ര​ഡ്​ ക​ഷ​ണ​ങ്ങ​ള്‍കൊ​ണ്ട് മൊ​ണാ​ലി​സ​യു​ടെ രൂ​പം തീ​ർ​ത്ത​ത്.

ക്യൂ​ലി​ന​റി സ്കൂ​ളി​​​െൻറ വാ​ര്‍ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് മൊ​ണാ​ലി​സ​ക്ക് പു​തു​രൂ​പം ന​ല്‍കി​യ​ത്. 30 വി​ദ്യാ​ര്‍ഥി​ക​ള്‍ ര​ണ്ട് മാ​സ​മെ​ടു​ത്താ​ണ് രൂ​പം തീ​ര്‍ത്ത​ത്. 7.8 അ​ടി നീ​ള​വും 1.5 മീ​റ്റ​ര്‍ വീ​തി​യും ബ്ര​ഡി​ല്‍ തീ​ര്‍ത്ത രൂ​പ​ത്തി​നു​ണ്ടെ​ന്ന് ജ​പ്പാ​ന്‍ ന്യൂ​സ് റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ക​റു​പ്പും വെ​ളു​പ്പും നി​റ​ഞ്ഞ ബ്ര​ഡി​​​െൻറ ക​ഷ​ണ​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്.

പ്ലൈ​വു​ഡി​​​െൻറ ഷീ​റ്റി​ല്‍ മൊ​ണാ​ലി​സ​യു​ടെ ചി​ത്രം വ​ര​ച്ച ശേ​ഷം ബ്ര​ഡ് സ്ലൈ​സു​ക​ള്‍ ഇ​തി​നോ​ട് ചേ​ര്‍ക്കു​ക​യാ​യി​രു​ന്നു. വി​വി​ധ ത​ര​ത്തി​ല്‍ ടോ​സ്​​റ്റ്​ ചെ​യ്ത​ശേ​ഷ​മാ​ണ് ബ്ര​ഡി​​​െൻറ വ്യ​ത്യ​സ്ത​മാ​യ നി​റ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് വി​ദ്യാ​ര്‍ഥിയായ അ​കാ​രി ന​ഗാ​ട്ട പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsJapanese culinary schoolbread Mona LisaMona Lisa painting
News Summary - Japanese culinary school recreate Mona Lisa painting using over 2000 bread slices -world news
Next Story