ഹഗിബിസ് ചുഴലിക്കാറ്റ്: ജപ്പാനിൽ മരണം 70 ആയി

12:27 PM
15/10/2019

ടോ​ക്യോ: ജപ്പാനിലുണ്ടായ ഹഗിബിസ് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 70 ആയി. 15 പേരെ കാണാതായിട്ടുണ്ട്. ത​ല​സ്​​ഥാ​ന​മാ​യ ടോ​ക്യോ​യി​ൽ ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. അബുകുമ നദി 14 ഇടങ്ങളിൽ കരകവിഞ്ഞു.

1,38,000 വീ​ടു​ക​ൾ കുടിവെള്ളം ലഭ്യമാകാത്ത അവസ്ഥയിലാണ്. 24,000 കുടുംബങ്ങളുടെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛ​ദി​ക്ക​പ്പെ​ട്ടു.

ജ​പ്പാ​നി​ൽ ആ​റു പ​തി​റ്റാ​ണ്ടി​നി​ടെ​യു​ണ്ടാ​യ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റാണിത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ 27,000 സൈ​നി​ക​രാ​ണ്​ ദു​രി​ത മേ​ഖ​ല​യിലു​ള്ള​ത്.

മ​ണി​ക്കൂ​റി​ൽ 216 കി.​മീ വേ​ഗ​ത​യി​ലാ​ണ്​ കാ​റ്റ്​ വീ​ശു​ന്ന​ത്. ടോ​ക്യോ​യി​ൽ റി​ക്​​ട​ർ സ്​​കെ​യി​ലി​ൽ 5.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​വും അ​നു​ഭ​വ​പ്പെ​ട്ടിരുന്നു.

Loading...
COMMENTS