ഒരു വർഷത്തെ ശമ്പളം തിരിച്ചുനൽകി ജപ്പാൻ ധനമന്ത്രി
text_fieldsടോക്യോ: സ്വജനപക്ഷപാത ആരോപണത്തിന് വിധേയനായ ജപ്പാൻ ധനമന്ത്രി ഒരു വർഷത്തെ ശമ്പളം തിരിച്ചുനൽകാനൊരുങ്ങുന്നു. ഷിൻസോ ആബെ സർക്കാറിനെ പിടിച്ചുകുലുക്കിയ സ്വജനപക്ഷപാത ആരോപണവുമായി ബന്ധപ്പെട്ട പൊതുരേഖകൾ പുറത്തുവിടുന്നതിന് വിസമ്മതിച്ച ധനമന്ത്രാലയത്തിെൻറ നടപടി ജനരോഷത്തിന് കാരണമായതിനെ തുടർന്നാണ് ഒരു വർഷത്തെ ശമ്പളം തിരിച്ചുനൽകുമെന്ന അപൂർവ നടപടിയുമായി ധനമന്ത്രി താരോ ആസോ രംഗത്തെത്തിയത്. മന്ത്രാലയത്തിനകത്ത് അന്വേഷണം നടത്തിയതായും കുറ്റക്കാരെന്ന് കണ്ടെത്തിയ 20 ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
