കോവിഡ്: ജപ്പാൻ അടിയന്തരാവസ്ഥ ഒരു മാസം കൂടി നീട്ടിയേക്കും
text_fieldsടോക്യോ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജപ്പാനിൽ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ ഒരു മാസം കൂടി നീട്ടാൻ സ ാധ്യതയെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച വിദഗ്ധരുമായി നടത്തുന്ന കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി ഷിൻസെ അബെ ഇത ുസംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കും.
വൈറസിന്‍റെ വ്യാപനം, ജനങ്ങൾ തമ്മിലുള്ള അകലം പാലിക്കൽ, ആരോഗ്യ വകുപ്പിന്‍റെ അഭിപ്രായം എന്നിവ കണക്കിലെടുത്താവും ജപ്പാൻ സർക്കാറിന്‍റെ തീരുമാനമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഏപ്രിൽ ഏഴിനാണ് രാജ്യ തലസ്ഥാനമായ ടോക്യോ അടക്കം ഏഴിടത്ത് ഷിൻസെ അബെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടർന്ന് അനാവശ്യ യാത്രകളും അവശ്യ സാധനങ്ങൾ അല്ലാത്തവയുടെ വ്യാപാരവും നിർത്തിവെക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ നിർദേശം നൽകി. മെയ് ആറിന് അടിയന്തരാവസ്ഥയുടെ സമയപരിധി അവസാനിക്കും.
ജപ്പാനിൽ 13,895 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 413 പേർ മരണപ്പെട്ടപ്പോൾ 2,368 രോഗമുക്തി നേടി. 306 പേരുടെ നില ഗുരുതരമോ അതീവ ഗുരുതരമോ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
