രാജ്യത്തെ ഓരോ പൗരനും ഒരു ലക്ഷം യെൻ ധനസഹായം പ്രഖ്യാപിച്ച് ഷിൻസോ ആബെ
text_fieldsടോക്യോ: രാജ്യത്തെ ഓരോ പൗരനും ഒരു ലക്ഷം യെൻ (ഏകദേശം 71,000 രൂപ) ധനസഹായം പ്രഖ്യാപിച്ച് ജാപ്പനീസ് പ്രധാനമന്ത്രി ഷിന ്‍സോ ആബെ. ദേശീയ ടെലിവിഷന്‍ ചാനലിലൂടെയാണ് പ്രധാനമന്ത്രി സഹായധനം നല്‍കുന്ന വിവരം പ്രഖ്യാപിച്ചത്. എല്ലാവര്‍ക്കു ം രണ്ട് മാസ്‌ക് വീതം സൗജന്യമായി നല്‍കുമെന്നും ആബെ അറിയിച്ചു. കോവിഡ് പ്രതിസന്ധി മറികടക്കുന്നതിെൻറ ഭാഗമായാ ണ് എല്ലാ കുടുംബങ്ങളെയും സഹായിക്കാനുള്ള ജപ്പാൻ നീക്കം.
പ്രഖ്യാപിച്ച സഹായധനം എത്രയും വേഗം വ്യക്തികള്‍ക്ക് കൈമാറുമെന്നും രാജ്യവ്യാപകമായി പ്രഖ്യാപിച്ച കോവിഡ് അടിയന്തരാവസ്ഥ ദീര്‍ഘിപ്പിക്കാനുള്ള തീരുമാനം വിശദീകരിക്കുന്നതിനിടെ ആബെ പറഞ്ഞു. അമേരിക്കയേയും യൂറോപ്യന്‍ രാജ്യങ്ങളേയും അപേക്ഷിച്ച് ജപ്പാനില്‍ പൊതുവേ കോവിഡ് വ്യാപനം കുറഞ്ഞ തോതിലാണ്. എന്നാല്‍ അടുത്തിടെ ജപ്പാനില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവന്നത് ആശങ്കയായിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ശ്രമിച്ചത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശക്തമായ സാന്നിധ്യം വഹിക്കുന്ന ലോകാരോഗ്യ സംഘടയെയും ജപ്പാൻ പ്രധാനമന്ത്രി പുകഴ്ത്തി. സംഘടനക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്ക ഡബ്ല്യൂ.എച്ച്.ഒക്ക് നൽകിവരുന്ന സാമ്പത്തിക സഹായം പിൻവലിക്കുകയാണെന്ന് പറഞ്ഞ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു.
ഇതുവരെ 190 കോവിഡ് മരണങ്ങളാണ് ജപ്പാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് 9,231 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ മരണങ്ങളോ കേസുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.