Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആരും വരാതിരിക്കാൻ ആ...

ആരും വരാതിരിക്കാൻ ആ പൂക്കളിറുത്തുമാറ്റുന്നു...

text_fields
bookmark_border
ആരും വരാതിരിക്കാൻ ആ പൂക്കളിറുത്തുമാറ്റുന്നു...
cancel

ടോക്യോ: ‘വേദനാജനകം’ എന്നാണ്​ ആ ‘ക്രൂരകൃത്യ’ത്തെക്കുറിച്ച്​ സയ്​താമയിലെ യോനോ പാർക്കിൽ ജോലി ചെയ്യു​ന്ന ഉദ്യോഗസ്​ഥരിലൊരാൾ ട്വീറ്റ്​ ചെയ്​തത്​. പ്രിയപ്പെട്ടതെന്തോ ഇറുത്തുമാറ്റുന്ന നൊമ്പരമാണിവരുടെയുള്ളിൽ. പാ ർക്കി​ൽ വിരിയാനൊരുങ്ങി നിൽക്കുന്ന 3000 റോസാപൂമൊട്ടുകളാണ്​ ഒരു ദിവസം അവർക്ക്​ അറുത്തുകളയേണ്ടി വന്നത്​. എന്തി നുവേണ്ടിയാണോ ആ പൂക്കളൊക്കെ നട്ടുവളർത്തിയത്​, അതുണ്ടാകാതിരിക്കാൻ വേണ്ടിയാണ്​ ഈ ‘അരുംകൊല’. വിരിഞ്ഞുനിൽക്ക ുന്ന പൂക്കളുടെ മനോഹാരിത കണ്ട്​ ആളുകൾ പാർക്കിലേക്ക്​ വന്നാലോ എന്നാണ്​ അധികൃതരുടെ ആശങ്ക. കോവിഡ്​ 19 പടരുന്ന സാഹചര്യത്തിൽ ആളുകൾ എത്തിച്ചേരുന്നത്​ ഒഴിവാക്കാനാണ്​ പൂക്കൾ ഇറുത്തുമാറ്റുന്നത്​.

സയ്​താമയിൽ വർഷംതോറും നടത്താറുള്ള റോസ്​ ഫെസ്​റ്റിവൽ ഇക്കുറി റദ്ദാക്കി​. എങ്കിലും പാർക്ക്​ ഇപ്പോഴും പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നുണ്ട്​. 180 വ്യത്യസ്​ത റോസ്​ ഇനങ്ങൾ പുഷ്​പിച്ചുനിൽക്കുന്ന ഈ പാർക്കിൽ വസന്തം അതി​​െൻറ പാരമ്യത്തിലെത്തുന്നത്​ മേയ്​ മാസത്തിലാണ്​. ‘വളരെ വേദനാജനകമാണിത്​. എന്നാൽ, ഇത്തരമൊരു അവസ്​ഥയിൽ ഈ തീരുമാനത്തിലെത്തിച്ചേരേണ്ടിവന്നു‘-പ്രാദേശിക അധികൃതരിലൊരാൾ ഒരു ചൈനീസ്​ ദിനപത്രത്തോട്​ പ്രതികരിച്ചു. മുഴുവൻ പൂക്കളും ഇറുത്തുകളയാൻ ഒരാഴ്​ച കൂടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടോക്കിയോക്ക്​ 50 കിലോമീറ്റർ കിഴക്കുള്ള സകുറയിൽ ഒരു ലക്ഷത്തിലധികം തുലിപ്​ പൂവുകളാണ്​ മുറിച്ചൊഴിവാക്കിയത്​. സാമൂഹിക അകലം​ ഉറപ്പുവരുത്താനായി വാർഷിക തുലിപ്​ ​െഫസ്​റ്റിവലും ഒഴിവാക്കിയിട്ടുണ്ട്​. സകുറ ഫുറുസാറ്റോ ഹിരോബയിൽ 7000 ചതുരശ്ര മീറ്റർ സ്​ഥലത്ത്​ പരന്നുകിടക്കുന്ന പിങ്കും ചുവപ്പും നിറത്തിലുള്ള തുലിപ്​ പുഷ്​പങ്ങൾ ഏറെ സന്ദർകരെ ആകർഷിച്ചിരുന്നു.

മൊത്തം 12000 കോവിഡ്​ രോഗികളാണിപ്പോൾ ജപ്പാനിലുള്ളത്​. രാജ്യത്ത്​ പല ഭാഗത്തും കോവിഡ്​19 പടരുന്ന സാഹചര്യമാണ്​ പനിനീർ പൂക്കൾ പറിച്ചുകളയാൻ അധികൃതരെ നിർബന്ധിതരാക്കിയത്​. എന്നാൽ, പൂക്കൾ പറിച്ചുകളയുന്നത്​ പാർക്കിലെ സന്ദർശകരിൽ മിക്കവർക്കും ഇഷ്​ടപ്പെട്ടിട്ടില്ല. ‘വളരെ നിർഭാഗ്യകരമാണിത്​. ഇതുകണ്ടിട്ട്​ എ​​െൻറ മനസ്സു തകരുന്നു.’ സകുറയിലെത്തിയ സന്ദർശകരിലെരാളായ മിസാകോ യോനെകുബോ പറയുന്നു. മുറിച്ചെടുത്ത പൂവുകൾ കളയില്ലെന്നും അവ പ്രാദേശിക നഴ്​സറി സ്​കൂളുകൾക്ക്​ നൽകുമെന്നുമാണ്​ അധികൃതരുടെ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:japanrosecovid 19SaitamaSakuraTulip
News Summary - Japan Covid-19 officials cut off thousands of roses to deter gatherings
Next Story