ഉത്തര കൊറിയ: ൈസനിക നടപടി വൻദുരന്തമാകുമെന്ന് ജെയിംസ് മാറ്റിസ്
text_fieldsവാഷിങ്ടൺ: ഉത്തര കൊറിയയിൽ സൈനിക നടപടി സ്വീകരിക്കുന്നത് വൻ ദുരന്തത്തിന് വഴിവെക്കുമെന്ന് യു.എസ് പ്രതിരോധ വകുപ്പ് മേധാവി ജെയിംസ് മാറ്റിസ്. വെള്ളിയാഴ്ച െപൻറഗണിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം അഭിപ്രായം തുറന്നുപറഞ്ഞത്. കഴിഞ്ഞ ഞായറാഴ്ചയും ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയതിെൻറ പശ്ചാത്തലത്തിൽ കൊറിയക്കെതിരെ യു.എസ് നടപടികളുമായി മുന്നോട്ടുപോവുമെന്ന് വാർത്തകളുണ്ടായിരുന്നു. അന്താരാഷ്ട്രതലത്തിൽ ഒരു പരിഹാരത്തിന് ശ്രമിക്കുന്നതാവും ഉത്തര കൊറിയക്ക് നല്ലതെന്നു, സൈനിക പരിഹാരത്തിന് ശ്രമിച്ചാൽ അവിശ്വസനീയമായ തലത്തിൽ നാശമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ചത്തെ മിസൈൽ പരീക്ഷണം ഉത്തര കൊറിയ അതിരുവിടുന്നതാണ് കാണിക്കുന്നതെന്നും മാറ്റിസ് പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
