സ​ഖ​റോ​വ്​ പു​ര​സ്​​കാ​രം ഇ​ൽ​ഹാം തൊ​ഹ്​​തി​ക്ക്

  • ഉയ്​ഗൂർ നേതാവായ ഇദ്ദേഹത്തെ ചൈന ജയിലിലടച്ചതാണ്​

23:00 PM
24/10/2019
ഇ​ൽ​ഹാം തൊ​ഹ്​​തി​
സ്​​ട്രാ​സ്​​ബ​ർ​ഗ്​: മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യി പോ​രാ​ടി​യ​വ​ർ​ക്ക്​ യൂ​റോ​പ്യ​ൻ പാ​ർ​ല​മ​െൻറ്​ ന​ൽ​കി​യ സ​ഖ​റോ​വ്​ പു​ര​സ്​​കാ​രം ഉ​യ്​​ഗൂ​ർ നേ​താ​വ്​ ഇ​ൽ​ഹാം തൊ​ഹ്​​തി​ക്ക്. വി​ഘ​ട​ന​വാ​ദം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച്​ ചൈ​ന 2014മു​ത​ൽ ജ​യി​ലി​ല​ട​ച്ചി​രി​ക്കു​ക​യാ​ണ്​ ഇ​ൽ​ഹാ​മി​നെ. ബെ​യ്​​ജി​ങ്​ യൂ​നി​വേ​ഴ്​​സി​റ്റ്​ സാ​മ്പ​ത്തി​ക​ശാ​സ്​​ത്ര പ്ര​ഫ​സ​റാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

ശി​ക്ഷ​വി​ധി​ക്കെ​തി​രെ ലോ​ക​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. 50ാം പി​റ​ന്നാ​​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ ഇ​ൽ​ഹാ​മി​നെ തേ​ടി പു​ര​സ്​​കാ​ര​മെ​ത്തി​യ​ത്. ചൈ​ന ക്രൂ​ര​മാ​യി അ​ടി​ച്ച​മ​ർ​ത്തു​ന്ന ഉ​യ്​​ഗൂ​ർ വം​ശ​ജ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി ശ​ബ്​​ദി​ച്ച​തി​ന്​ ഇ​ക്ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ൽ യൂ​റോ​പ്പി​ലെ മ​​റ്റൊ​രു മ​നു​ഷ്യാ​വ​കാ​ശ പു​ര​സ്​​കാ​ര​വും ഇ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​രു​ന്നു. 20 വ​ർ​ഷ​മാ​യി പോ​രാ​ട്ട​രം​ഗ​ത്തു​ണ്ട്. അ​റ​സ്​​റ്റി​ലാ​കു​ന്ന​തി​നു​മു​മ്പ്​ ഉ​യ്​​ഗൂ​ർ വം​ശ​ജ​ർ നേ​രി​ടു​ന്ന പ്ര​ശ്​​ന​ങ്ങ​ൾ വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​രാ​ൻ വെ​ബ്​​സൈ​റ്റ്​ ന​ട​ത്തി​യി​രു​ന്നു. അ​റ​സ്​​റ്റി​നു​ശേ​ഷം വെ​ബ്​​സൈ​റ്റ്​ ചൈ​ന അ​ട​ച്ചു​പൂ​ട്ടി.

2009ലും ​ഉ​യ്​​ഗൂ​രി​ക​ൾ​ക്കാ​യി ശ​ബ്​​ദ​മു​യ​ർ​ത്തി​യ​തി​ന്​ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്ത്​ തീ​വ്ര​വാ​ദം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്​ ഇ​ൽ​ഹാ​മെ​ന്നാ​ണ്​ ചൈ​ന​യു​ടെ വാ​ദം. ഉ​യ്​​ഗൂ​ർ വം​ശ​ജ​ർ​ക്കെ​തി​രാ​യ അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ യു.​എ​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ ചൈ​ന​ക്കെ​തി​രെ നി​ല​പാ​ട്​ ക​ടു​പ്പി​ച്ചി​രു​ന്നു. 
 
Loading...
COMMENTS