Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅവർ കണ്ടു; കുൽഭൂഷൺ...

അവർ കണ്ടു; കുൽഭൂഷൺ ജാദവിനെ - VIDEO

text_fields
bookmark_border
അവർ കണ്ടു; കുൽഭൂഷൺ ജാദവിനെ - VIDEO
cancel

ഇസ്​ലാമാബാദ്​: പാ​​കി​​സ്​​​താ​​നി​​ൽ ത​​ട​​വി​​ൽ ക​​ഴി​​യു​​ന്ന കു​​ൽ​​ഭൂ​​ഷ​​ൻ ജാ​​ദ​​വിനെ കാത്തിരിപ്പിനൊടുവിൽ അമ്മയും ഭാര്യയും നേരിൽ കണ്ടു. പാ​​ക്​ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യ​​ത്തി​​ൽ നടന്ന കൂടിക്കാഴ്​ചക്ക് ഇ​​സ്​​​ലാ​​മാ​​ബാ​​ദി​​ലെ ഇ​​ന്ത്യ​​ൻ ഡെ​​പ്യൂ​​ട്ടി ഹൈ​​ക​​മീ​​ഷ​​ണ​​ർ ജെ.​​പി. സി​​ങ്ങും സാക്ഷിയായി​. കൂടിക്കാഴ്​ച​ അര മണിക്കൂറോളം നീണ്ടു. കുൽഭൂഷൺ ജാദവുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പിന്നീട് പാക് അധികൃതർ തന്നെ പുറത്തുവിട്ടു. ഒരു ഗ്ലാസിന്​ അപ്പുറത്തും ഇപ്പുറത്തുമായി നിന്നാണ്​ കണ്ടത്​. ഇൻറർ കോം വഴി പാക്​ അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു സംസാരം. 

കൂടിക്കാഴ്​ചക്ക്​ ശേഷം, ത​​െൻറ കുടംബത്തെ കാണാൻ അനുവദിച്ച പാക്​ അധികൃതരുടെ ദയാപരമായ നടപടിക്ക്​ നന്ദി എന്ന്​ കുൽഭൂഷൻ പറയുന്നതായുള്ള വിഡിയോ പാക്​ അധികൃതർ പുറത്തു വിട്ടു. അ​േതസമയം, ഇൗ വിഡിയോയുടെ ആധികാരികത സംബന്ധിച്ച സംശയങ്ങളും ഉയർന്നിട്ടുണ്ട്​. 

കു​​ൽ​​ഭൂ​​ഷനെ കാണാൻ ഭാ​​ര്യയും മാതാവും ഒരു മണിയോടെയാണ്​ ഇസ്​ലാമാബാദിലെത്തി​യത്​. കൊമേഴ്​ഷ്യൽ ഫ്ലൈറ്റിൽ യു.എ.ഇ വഴിയാണ്​ കുടുംബം പാകിസ്​താനിലെത്തിയത്​​​. രണ്ടരയോടെയാണ്​ കുടുംബം ജാദവിനെ കണ്ടത്​. ജാദവിന്​ കുടുംബത്തെ കാണാൻ അവസരമൊരുക്കുന്ന കാര്യത്തിൽ വാക്കുപാലിച്ചെന്ന്​ പാക്​ വിദേശകാര്യമ​ന്ത്രാലയം അറിയിച്ചു. ഇവരു​െട സന്ദർശനത്തോടനുബന്ധിച്ച്​ പാക്​ വിദേശകാര്യ മന്ത്രാലയത്തിലേക്കുള്ള റോഡിൽ ഗതാഗതം നിരോധിക്കുകയും ഇൗ പ്രദേശത്ത്​ കനത്ത സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

KulbhushanJadhav wife


ജാദവിനെ ഭാര്യയും മാതാവും കൂടാതെ ഇന്ത്യൻ ഹൈകമ്മീഷനിലെ ഉദ്യോഗസ്​ഥനും സന്ദർശിക്കുന്നുണ്ടെന്നും തങ്ങ​ളുടെ സ്​ഥാനത്ത്​ ഇന്ത്യയായിരുന്നെങ്കിൽ ഇൗ ഇളവ്​ അനുവദിക്കുമായിരുന്നില്ലെന്നും പാക്​ വിദേശ കാര്യമന്ത്രി ഖ്വാജ മുഹമ്മദ്​ ആസിഫ്​ പറഞ്ഞു. 

2016 മാർച്ചിൽ പാക്​ പിടിയിലായ ശേഷം കുൽഭൂഷനെ സന്ദർശിക്കാൻ ഒരു ഇന്ത്യൻ പ്രതിനിധിയെയും അനുവദിച്ചിരുന്നില്ല.  ആദ്യമായാണ്​ ഇന്ത്യയിൽ നിന്നുള്ളവർ കുൽഭൂഷണെ കാണുന്നത്​. പാക്​ രാഷ്​ട്രപിതാവ്​ മുഹമ്മദലി ജിന്നയുടെ ജൻമദിനമായതിനാൽ മനുഷ്യത്വം കരുതിയാണ്​ മാതാവിനെയും ഭാര്യയെയും കാണാൻ അനുവദിച്ചതെന്ന്​ നേരത്തെ പാക്​ വിദേശകാര്യമന്ത്രി വ്യക്​തമാക്കിയിരുന്നു. ഡി​​സം​​ബ​​ർ 20നാ​​ണ്​ കു​​ൽ​​ഭൂ​​ഷ​​നെ കാ​​ണാ​​ൻ അമ്മക്കും ഭാര്യക്കും പാ​​കി​​സ്​​​താ​​ൻ വി​​സ അ​​നു​​വ​​ദി​​ച്ച​​ത്. ചാ​​ര​​പ്ര​​വൃ​​ത്തി​​യും ഭീ​​ക​​ര​​വാ​​ദ​​വും ആ​​രോ​​പി​​ച്ചാ​​ണ്​ നാ​​വി​​ക സേ​​ന മു​​ൻ ഉ​​ദ്യോ​​ഗ​​സ്​​​ഥ​​നാ​​യ കു​​ൽ​​ഭൂ​​ഷ​​ന്​ പാ​​കി​​സ്​​​താ​​ൻ വ​​ധ​​ശി​​ക്ഷ​ വി​​ധി​​ച്ച​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spyworld newsKulbhushan Jadhavmalayalam news
News Summary - Jadhav's Wife and Mom to Islamabad - Word News
Next Story