ഇസ്​തംബൂൾ തെരഞ്ഞെടുപ്പ്​: പ്രതിപക്ഷത്തിന്​ വിജയം 

23:49 PM
24/06/2019
turkey
വിജയം ആഘോഷിക്കുന്ന അ​ക്​​റം ഇ​മാ​മൊ​ഗ്​​ലു​

അ​ങ്കാ​റ: തു​ർ​ക്കി ന​ഗ​ര​മാ​യ ഇ​സ്​​തം​ബൂ​ളി​ൽ ര​ണ്ടാ​മ​തും ന​ട​ന്ന മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ സ്​​ഥാ​നാ​ർ​ഥി​ക്ക്​ മി​ന്നും വി​ജ​യം. റി​പ്പ​ബ്ലി​ക്ക​ൻ പീ​പ്​​​ൾ​സ്​ പാ​ർ​ട്ടി (സി.​എ​ച്ച്.​പി) പ്ര​തി​നി​ധി അ​ക്​​റം ഇ​മാ​മൊ​ഗ്​​ലു​വാ​ണ്​ വി​ജ​യി​ച്ച​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ ജ​സ്​​റ്റി​സ്​ ആ​ൻ​ഡ്​ ​​െഡ​വ​ല​പ്​​മ​െൻറ്​ (അ​ക്) പാ​ർ​ട്ടി  സ്​​ഥാ​നാ​ർ​ഥി ബി​നാ​ലി യി​ൽ​ദി​രി​മി​നു വേ​ണ്ടി പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​ൻ ​​പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യി​ട്ടും പ​രാ​ജ​യം നേ​രി​ട്ടു.

10 ശ​ത​മാ​ന​ത്തി​ലേ​റെ വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു ഇ​മാ​മൊ​ഗ്​​ലു​വി​​െൻറ വി​ജ​യം. അ​ദ്ദേ​ഹം 54.21 ശ​ത​മാ​നം വോ​ട്ടു നേ​ടി​യ​പ്പോ​ൾ യി​ൽ​ദി​രി​മി​ന്​ 44.99 ശ​ത​മാ​നം വോ​ട്ട്​ ല​ഭി​ച്ചു. പ​ട്ട​ണ​ത്തി​ലെ വോ​ട്ട​ർ​മാ​രി​ൽ 85 ശ​ത​മാ​നം പേ​രും വോ​ട്ടു​ചെ​യ്​​തു. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ ഇ​സ്​​തം​ബൂ​ളി​ൽ ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി അ​ധി​കാ​ര​ത്തി​ലു​ള്ള അ​ക് പാ​ർ​ട്ടി​​ക്ക്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം. ​മാ​ർ​ച്ച്​ 31ന്​ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 14,000 വോ​ട്ടു​ക​ൾ​ക്ക്​ ഇ​മാ​മൊ​ഗ്​​ലു വി​ജ​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ക്ര​മ​ക്കേ​ട്​ ​ആ​രോ​പി​ച്ച്​ റ​ദ്ദാ​ക്കി​യ​തോ​ടെ​യാ​ണ്​ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ക​ള​മൊ​രു​ങ്ങി​യ​ത്. 

അ​ടു​ത്തി​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ രാ​ജ്യ​ത്ത്​ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ശ​ക്​​ത​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം തു​ർ​ക്കി നാ​ണ​യ​മാ​യ ലി​റ​യു​ടെ വി​നി​മ​യ​മൂ​ല്യം മൂ​ന്നി​ലൊ​ന്ന്​ ന​ഷ്​​ട​മാ​യി​രു​ന്നു. പ്ര​സി​ഡ​ൻ​റ്​ ഉ​ർ​ദു​ഗാ​ൻ 1990ക​ളി​ൽ രാ​ഷ്​​ട്രീ​യ​പ്ര​വേ​ശം ന​ട​ത്തു​ന്ന​ത്​ ഇ​സ്​​തം​ബൂ​ൾ മേ​യ​റാ​യി​ട്ടാ​ണ്. 

Loading...
COMMENTS