ഫലസ്തീനികളുടെ ദുരിതത്തിെൻറ പ്രധാന കാരണം ഇസ്രായേൽ
text_fieldsജറൂസലം: ഫലസ്തീനികൾ അനുഭവിക്കുന്ന ദുരിതത്തിെൻറ പ്രധാന കാരണം കഴിഞ്ഞ 50 വർഷത്തിലേറെയായി തുടരുന്ന ഇസ്രായേൽ ഭരണമാണെന്ന് െഎക്യരാഷ്ട്ര സഭ. വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ജനങ്ങളുടെ പ്രയാസങ്ങളുടെ കാരണം ഇസ്രായേലിെൻറ കുടിേയറ്റ നയങ്ങളാണ്.
അടിസ്ഥാനപരമായ സുരക്ഷപോലും ഇൗ പ്രദേശങ്ങളിലെ ഫലസ്തീനികൾക്ക് ലഭിക്കുന്നില്ല -യു.എന്നിെൻറ ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് വിഭാഗത്തിെൻറ റിപ്പോർട്ടിൽ പറയുന്നു. വെസ്റ്റ് ബാങ്കിലെ മഹ്മൂദ് അബ്ബാസിെൻറ സർക്കാറും ഗസ്സയിലെ ഹമാസ് നിയന്ത്രണത്തിലുള്ള സർക്കാറും തമ്മിലുള്ള ഭിന്നതയും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നതായി റിപ്പോർട്ടിൽ നിരീക്ഷിക്കുന്നുണ്ട്.
