ഇസ്രായേലിൽ സർക്കാർ രൂപീകരിക്കുന്നതിൽനിന്ന് നെതന്യാഹു പിൻവാങ്ങി
text_fieldsജറൂസലം: രാഷ്ട്രീയ എതിരാളികളുമായി നടത്തിയ ചർച്ച ഫലം കാണാത്തതിനെ തുടർന്ന് സഖ്യ സർക്കാർ രൂപീകരിക്കാനാവാതെ ബ ിന്യമിൻ നെതന്യാഹു പിൻവാങ്ങി. ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക് കുന്നതിൽ തന്റെ ലികുഡ് പാര്‍ട്ടി പരാജയപ്പെട്ടുവെന്ന് തന്റെ 70-ാം ജന്മദിനത്തിൽ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ നെതന്യാഹു വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനായി ഇസ്രായേല്‍ പ്രസിഡൻറ് റ്യൂവന്‍ റിവ്ലിന് 28 ദിവസം നെതന്യാഹുവിന് നൽകിയിരുന്നു. സമയപരിധി തീരാൻ രണ്ടു ദിവസം ശേഷിക്കെയാണ് സർക്കാർ രൂപവത്കരിക്കുന്നതിൽനിന്ന് പിൻവാങ്ങുന്നതായി നെതന്യാഹു അറിയിച്ചിരിക്കുന്നത്.
സമയപരിധിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാൻ നെതന്യാഹുവിന് സാധിക്കാത്തതിനാൽ എതിര് പക്ഷത്തുള്ള ബെന്നി ഗാൻറ്സിെൻറ പാര്‍ട്ടിക്കാണ് ഇനി അവസരം നൽകുക. ബെന്നി ഗാൻറ്സിനും 28 ദിവസം ലഭിക്കും.
120 അംഗ പാര്‍ലമെൻറില്‍ നെതന്യാഹുവിന് 55 പേരുടെയും ഗാൻറ്സിന് 54 പേരുടെയും പിന്തുണയാണ് ലഭിച്ചത്. ഗാൻറ്സുമായി സഖ്യ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അഴിമതിക്കാരനുമായി കൂട്ടുകൂടാനില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിവാകുകയായിരുന്നു.