ഇസ്രായേൽ പ്രധാനമന്ത്രിക്കും പ്രസിഡൻറിനും വധഭീഷണി; രണ്ടു​പേർക്കെതിരെ കേസ്​

12:38 PM
22/05/2020
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രസിഡൻറ്​ റുവെൻ റിവ്‌ലിനും

തെൽ അവീവ്​: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രസിഡൻറ്​ റുവെൻ റിവ്‌ലിനും വധഭീഷണി ഉയർത്തിയ രണ്ട്​ ഇസ്രായേൽ സ്വദേശികൾ പിടിയിൽ. കലാൻസാവെ, ഹദേര നിവാസികളാണ്​ അറസ്​റ്റിലായത്​. ഇരുവരെയും പൊലീസ്​ ചോദ്യം ചെയ്​തു.

പ്രസിഡൻറ് റിവ്‌ലിനെതിരെ ഭീഷണി മുഴക്കിയതിനാണ്​ കലാൻസാവെ സ്വദേശിയെ അറസ്​റ്റുചെയ്​തത്​. ഇസ്രായേൽ പൗരത്വം ലഭിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട്​ ഇയാൾ പ്രസിഡൻറിന്​ ഫേസ്ബുക് വഴി നിരവധി സന്ദേശങ്ങൾ അയച്ചിരുന്നുവത്രെ. ഇതിന് മറുപടി ലഭിക്കാത്തതിൽ ക്ഷുഭിതനയാണ്​ ഭീഷണി മുഴക്കിയത്​. 

“നിങ്ങൾ വംശീയവാദികളും കൊലപാതകികളുമാണ്. എനിക്ക് ചെയ്യാൻ കഴിയുന്നതെന്താണെന്ന് രാജ്യത്തെ മുഴുവൻ കാണിക്കും. പ്രസിഡൻറ്​ ഇതിന്​ രക്​തം നൽകണ്ടേി വരും. എനിക്ക് ക്ഷമകെട്ടു. ചെയ്യാൻ കഴിയുന്നത് നിങ്ങൾ ഉടൻ കാണും. നായയെപ്പോലെ ജീവിക്കുന്നതിനേക്കാൾ നല്ലത്​ രക്തസാക്ഷിയായി മരിക്കുന്നതാണ്​’’ എന്നായിരുന്നു സന്ദേശം.

ഫേസ്ബുക്കിലൂടെ നെതന്യാഹുവിനെ വധഭീഷണി ഉയർത്തിയതിനാണ്​ ഹദേര സ്വദേശിയെ പിടികൂടിയത്​. നെതന്യാഹുവിനെ വധിക്കാൻ പ്രേരിപ്പിച്ചു​െവന്നാണ്​ ഇയാൾക്കെതിരെയുള്ള കുറ്റം. 

“നിങ്ങൾ ബെഞ്ചമിൻ നെതന്യാഹുവിനെ കൊന്നാൽ നിങ്ങൾക്കുപകരം ഞാൻ ജയിൽ ശിക്ഷ അനുഭവിച്ചോളാം. ഞാൻ പറഞ്ഞിട്ടാണ്​ കൊന്ന​തെന്ന്​ പറഞ്ഞാൽ മതി. ഇത് ഏറ്റവും വലിയ ധാർമ്മിക ബാധ്യതയാണ്​” എന്നായിരുന്നു ഇയാളുടെ എഫ്​.ബി പോസ്​റ്റ്​.

Loading...
COMMENTS