Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേലിൽ...

ഇസ്രായേലിൽ സ്​ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെ പ്രതിഷേധം

text_fields
bookmark_border
ഇസ്രായേലിൽ സ്​ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെ പ്രതിഷേധം
cancel
camera_alt???????????????? ?????????? ??????????? ??????????????????? ????????? ????? ?????????

തെൽഅവീവ്​: ഇസ്രായേലിൽ സ്​ത്രീകൾക്കു നേരെ അതിക്രമവും കൊലപാതകവും വർധിക്കുന്നതിനെതിരെ ആയിരങ്ങളുടെ പ്രതിഷേധ പ്രകടനം. ലോടെം എന്ന ഫെമിനിസ്റ്റ് സംഘടനയുടെ ആഭിമുഖ്യത്തിൽ തെൽഅവീവിലെ ഹബീമ സ്‌ക്വയറിലാണ്​ പ്രതിഷേധം അരങ്ങേറിയത്​. 

അഞ്ചുമാസത്തിനിടെ 10 സ്ത്രീകളും ഒരു കുട്ടിയും രാജ്യത്ത്​ കൊല്ലപ്പെട്ടതായി ഇവർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം റമത് ഗനിൽ ഒരു സ്​ത്രീ കൂടി കൊല്ലപ്പെട്ടതോടെയാണ്​ ലോടെം പ്രതിഷേധവുമായി രംഗത്തെത്തിയത്​.

സ്​ത്രീകൾക്കെതിരായ വിവേചനവും അതിക്രമവും തടയാൻ പുതിയ സർക്കാർ മന്ത്രിതല സമിതി രൂപവത്​കരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വർഷങ്ങൾക്ക്​ മുമ്പ് തീരുമാനിച്ച ഇക്കാര്യം ഇതുവരെ നടപ്പാക്കാത്ത്​ പ്രതിഷേധാർഹമാണ്​.

​“അക്രമികൾക്ക്​ ശിക്ഷ ലഭ്യമാക്കാത്തതും സത്രീവിരുദ്ധ മനോഭാവം വ്യാപിക്കുന്നതുമാണ്​ കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ കാരണം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ ന്യായീകരിക്കുന്നത്​ അവസാനിപ്പിക്കണം. കൊലയാളികളെ വെറുതെവിടുകയും ഇരകളെ കുറ്റപ്പെടുത്തുകയുമാണ്​ ചെയ്യുന്നത്​. സാമൂഹിക മാധ്യമങ്ങളിൽ കടുത്ത പുരുഷാധിപത്യ സ്വഭാവമുള്ള നിരവധി കമൻറുകൾ​ പ്രത്യക്ഷപ്പെടുന്നു’’ -ലോടെം ചൂണ്ടിക്കാട്ടി.

ഇരകളെ കുറ്റപ്പെടുത്തുന്നതോടൊപ്പം പ്രതികളെ മാനസിക രോഗികളായും മറ്റും ചിത്രീകരിച്ച്​ രക്ഷപ്പെടുത്തുന്നതായും ഇവർ ആരോപിച്ചു. ‘‘ഈ രാജ്യത്ത് സ്ത്രീകളുടെ, ഞങ്ങളുടെ സഹോദരിമാരുടെ രക്തത്തിന്​ വിലയില്ല. സ്ത്രീകളെ കൊലപ്പെടുത്തുന്നതിനുള്ള യുക്തിയും കാരണങ്ങളും തേടുന്ന ചർച്ചകൾക്ക്​ യാതൊരു ന്യായീകരണവുമില്ല. ഈ സമീപനം മാധ്യമങ്ങൾ പോലും ഏറ്റെടുക്കുന്നു’’ -പ്രതിഷേധക്കാർ പറഞ്ഞു.

ഐനവ് കഗൻ, ഹദർ ഗാൽ, ബിറ്റൺ, റോൺ മാർക്സ് എന്നിവർ​ പ്രതിഷേധത്തിന്​ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelprotestfemicideLOTEM
News Summary - Israelis protest against femicide
Next Story