ഗസ്സയിൽ ഇസ്രായേൽ പോർവിമാനങ്ങളുടെ ആക്രമണം
text_fieldsജറൂസലം: ഗസ്സ മുനമ്പിൽ ഹമാസ് കേന്ദ്രങ്ങളിൽ പോർവിമാനാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം. ഇസ്രായേലിനുനേരെയ ുള്ള റോക്കറ്റ് ആക്രമണത്തിന് മറുപടിയായാണിതെന്നും പ്രസ്താവനയിൽ അവർ അറിയിച്ചു. ഗസ്സയിലേക്കുള്ള ഇന്ധനം വെ ട്ടിക്കുറക്കുമെന്നും അവർ പറഞ്ഞു.
റോക്കറ്റാക്രമണം നടത്തിയെന്ന ആരോപണം ഹമാസ് നിഷേധിച്ചു. ഏെതങ്കിലും റേ ാക്കറ്റാക്രമണം നടന്നിട്ടുണ്ടെങ്കിൽ അതിെൻറ ഉത്തരവാദിത്തം തങ്ങൾക്കല്ലെന്ന് ഹമാസ് വക്താവ് ഹാസിം ഖസ്സാം പറഞ്ഞു. തെക്കൻ ഇസ്രായേൽ ലക്ഷ്യമാക്കി ഗസ്സ ഭാഗത്തുനിന്ന് അർധരാത്രി മൂന്ന് റോക്കറ്റുകൾ ആക്രമണം നടത്തിയതായി ഇസ്രായേൽ സേന ആരോപിച്ചു. ഇതിൽ രണ്ടെണ്ണം നിർവീര്യമാക്കിയതായും അവർ പറഞ്ഞു.
ഇസ്രായേൽ ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്ന് ഫലസ്തീൻ സുരക്ഷ ഉദ്യോഗസ്ഥൻ അറിയിച്ചു. പ്രതികാര നടപടികളുടെ ഭാഗമായി മറ്റൊരു അറിയിപ്പുണ്ടാകുംവരെ ഗസ്സയിലെ പ്രധാന വൈദ്യുതി ഉൽപാദനകേന്ദ്രത്തിലേക്കുള്ള ഇന്ധനം പകുതിയായി കുറക്കുമെന്ന് ഇസ്രായേൽ അറിയിച്ചിട്ടുണ്ട്. നിലവിൽ ഭാഗികമായി മാത്രമുള്ള വൈദ്യുതി വിതരണം കൂടുതൽ പ്രതിസന്ധിയിലാക്കാൻ ഈ തീരുമാനം കാരണമാകും.
തീരുമാനം പ്രതിരോധ ചുമതല കൂടിയുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിേൻറതാണെന്ന് കുടിയേറ്റ മേഖലയിലെ പൊതുജനകാര്യങ്ങൾക്കുള്ള സൈനിക വിഭാഗം സി.ഒ.ജി.എ.ടി അറിയിച്ചു.