നെതന്യാഹുവിനെതിരെ അഴിമതിക്കേസിൽ കുറ്റം ചുമത്തണമെന്ന്​ ഇസ്രായേൽ പൊലീസ്​

07:40 AM
14/02/2018

ജെറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ​െബഞ്ചമിൻ നെതന്യാഹുവിനെതിരെ അഴിമതി കേസിൽ കുറ്റം ചുമത്തണമെന്ന്​ പൊലീസ്​. മാസങ്ങൾ പിന്നിട്ട അന്വേഷണത്തിനു ശേഷമാണ്​ കുറ്റം ചുമത്താൻ പൊലീസ്​ അറ്റോർണി ജനറലിന്​ ശിപാർശ നൽകിയത്​. കൈക്കൂലി, വഞ്ചന എന്നീ കേസുകളിൽ പ്രധനമന്ത്രിക്കെതിരെ വ്യക്​തമായ തെളിവുകളുണ്ടെന്നാണ്​ ​െപാലീസ്​ പക്ഷം. 

പൊലീസ്​ അറ്റോർണി ജനറൽ അവിചെ മൻഡൽബ്ലിസറ്റിന്​ കൈമാറിയ ശിപാർശയിൽ പ്രധാനമന്ത്രിക്കെതിരായ കേസുകളും തെളിവുകളും പരിശോധിക്കുകയാണ് അറ്റോർണി ജനറൽ​. കേസുമായി മുന്നോട്ടു പോകണോ വേണ്ടയോ എന്നത്​ അറ്റോർണി ജനറലി​​​െൻറ തീരുമാന പ്രകാരമായിരിക്കും. 

ചില കോടീശ്വരൻമാർക്ക്​ ചെയ്​തുകൊടുത്ത ഉപകാരത്തിന്​ വൻ വിലവരുന്ന ചുരുട്ടും ആഭരണങ്ങളും സമ്മാനങ്ങളായി സ്വീകരിച്ചു​െവന്നതാണ്​ ഒരു ആരോപണം. ഇസ്രായേലി​െല യെദ്യോത്​ അഹ്​റോനത്​ എന്ന പ്രമുഖ പത്രത്തി​​​െൻറ പ്രസാധകനുമായി രഹസ്യ കരാർ ഉണ്ടാക്കി എന്നതാണ്​ രണ്ടാമ​െത്ത കേസ്​. വിമത പത്രമായ ഇസ്രായേലി ഹയോം എന്ന പത്രത്തി​​​െൻറ സ്​റ്റാറ്റസ്​ കുറച്ചാൽ നെതന്യാഹുവിനെ പ്രകീർത്തിക്കുന്ന ധാരാളം വാർത്തകൾ നൽകാ​െമന്നായിരുന്നു കരാർ.  

എന്നാൽ, ആരോപണങ്ങൾ നെതന്യാഹു നിഷേധിച്ചു. സത്യം വെളിച്ചത്തു വരുമെന്ന്​ ഉറപ്പുണ്ട്​. ദൈവം സഹായിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിലും താൻ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Loading...
COMMENTS