ഇസ്രായേലിൽ ലോക്ഡൗൺ ലംഘിച്ച് മതചടങ്ങ്; 300 പേർ അറസ്റ്റിൽ
text_fieldsതെൽ അവീവ്: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മതചടങ്ങ് സംഘടിപ്പിച്ച 300 ഓളം പേരെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ഇസ്രായേലിലെ മെറോൺ പർവതത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ലാഗ് ബി ഒമർ എന്ന ജൂതപുരോഹിതെൻറ ഓർമദിനാചരണത്തിന് ആയിരക്കണക്കിന് തീവ്ര യാഥാസ്തിക ജൂതമത വിശ്വാസികൾ ഒരുമിച്ചുകൂടുകയായിരുന്നു. മുൻവർഷങ്ങളിൽ നടത്താറുള്ളതുപോലെ നൃത്തവും ദീപാലങ്കാരവുമായാണ് ജനക്കൂട്ടം ശവകുടീരത്തിൽ തടിച്ചുകൂടിയത്.
ഇവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണശ്രമമുണ്ടായതായും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചിലർ പൊലീസിനുനേരെ കല്ലും മറ്റ് വസ്തുക്കളും എറിഞ്ഞു. കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി 20ലധികം പേർ കൂടിച്ചേരുന്ന സമ്മേളനങ്ങൾ ഇസ്രായേലിൽ നിരോധിച്ചിരുന്നു.
ഇസ്രായേലിൽ കൊറോണ വൈറസ് ബാധിതരിൽ അധികവും തീവ്ര യാഥാസ്തിക ജൂത സമൂഹമാണെന്ന് ആേരാഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സ്ഥിരീകരിച്ച 16,500 കേസുകളിൽ 70 ശതമാനവും തീവ്ര ഓർത്തഡോക്സ് വിശ്വാസികളാണെന്നാണ് ആഭ്യന്തരമന്ത്രി ആര്യ ഡെറി കഴിഞ്ഞദിവസം പറഞ്ഞത്. ഇസ്രായേൽ ജനസംഖ്യയുടെ 12 ശതമാനമാണ് ഈ വിഭാഗം. രാജ്യത്ത് ഇതുവരെ 260 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
