Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറ​ഫ കൂ​ട്ട​ക്കൊ​ല:...

റ​ഫ കൂ​ട്ട​ക്കൊ​ല: സേ​നാം​ഗ​ങ്ങ​ൾ​ക്ക്​ ഇ​സ്രാ​യേ​ൽ ക്ലീ​ൻ​ചി​റ്റ്​

text_fields
bookmark_border
റ​ഫ കൂ​ട്ട​ക്കൊ​ല: സേ​നാം​ഗ​ങ്ങ​ൾ​ക്ക്​ ഇ​സ്രാ​യേ​ൽ ക്ലീ​ൻ​ചി​റ്റ്​
cancel

തെ​ൽ​അ​വീ​വ്​: 2014ൽ ​ഗ​സ​യി​ലെ റ​ഫ​യി​ൽ 135 ഫ​ല​സ്​​തീ​ൻ സി​വി​ലി​യ​ന്മാ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്​​ത സം​ഭ​വ​ത്തി​ൽ സൈ​നി​ക​ർ​ക്ക്​ ഇ​സ്ര​ാ​യേ​ൽ സൈ​ന്യ​ത്തി​​​െൻറ ക്ലീ​ൻ​ചി​റ്റ്.
സൈ​നി​ക​ർ തെ​റ്റു​ചെ​യ്​​ത​താ​യി സ്​​ഥാ​പി​ക്കാ​ൻ കാ​ര​ണ​മി​ല്ലെ​ന്നു​ പ​റ​ഞ്ഞാ​ണ്​ ഇ​സ്രാ​യേ​ൽ സൈ​ന്യം ക്ലീ​ൻ​ചി​റ്റ്​ ന​ൽ​കി​യ​ത്. ‘ക​റു​ത്ത വെ​ള്ളി​യാ​ഴ്​​ച’ എ​ന്നു​വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ഏ​ക​പ​ക്ഷീ​യ ആ​ക്ര​മ​ണ​ത്തി​ന്​ പി​ന്നി​ൽ ​പ്ര​വ​ർ​ത്തി​ച്ച​വ​രെ കു​റ്റ​മു​ക്​​ത​രാ​യ ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണെ​ന്ന്​ ഫ​ല​സ്​​തീ​നി​ലെ പ്ര​തി​രോ​ധ​പ്ര​സ്​​ഥാ​ന​മാ​യ ഹ​മാ​സ്​ പ്ര​തി​ക​രി​ച്ചു.

‘‘നി​യ​മ​ന​ട​പ​ടി​ക​ളി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടാ​നു​ള്ള ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​​​െൻറ ശ്ര​മ​മാ​ണി​ത്. ലോ​കം ഒ​ന്ന​ട​ങ്കം സാ​ക്ഷ്യം വ​ഹി​ച്ച ആ​​ക്ര​മ​ണ​മാ​യി​രു​ന്നു അ​ത്,’’ ഹ​മാ​സ്​ വ​ക്​​താ​വ്​ ഹാ​ഥിം ഖാ​സിം പ​റ​ഞ്ഞു.
2014ൽ ​ഇ​സ്രാ​യേ​ൽ ഫ​ല​സ്​​തീ​നെ​തി​രെ ന​ട​ത്തി​യ ഏ​ഴു​ ആ​ഴ്​​ച നീ​ണ്ട ആ​ക്ര​മ​ണ​ത്തി​നി​ടെ, ആ​ഗ​സ്​​റ്റ്​ ഒ​ന്നി​നാ​യി​രു​ന്നു റ​ഫ കൂ​ട്ട​ക്കൊ​ല.

വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന്​ സം​ഭ​വ​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര ക്രി​മി​ന​ൽ കോ​ട​തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. സാ​േ​ങ്ക​തി​ക കു​രു​ക്കു​ക​ൾ​മൂ​ലം, വി​ഷ​യ​ത്തി​ൽ സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ​െഎ.​സി.​സി​ക്കാ​യി​ല്ല.
കു​റ്റ​വാ​ളി​ക​ളെ അ​വ​രു​ടെ സൈ​ന്യം വെ​റു​തെ​വി​ട്ട​തോ​ടെ, ഇ​നി ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട ബാ​ധ്യ​ത അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തി​േ​ൻ​റ​താ​ണെ​ന്ന്​ ഹ​മാ​സ്​ വ​ക്​​താ​വ്​ ചൂ​ണ്ടി​ക്കാ​ട്ടി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsinvestigationIsraeli militarywrongdoingRafah attack
News Summary - Israeli military closes investigation, claims ‘no wrongdoing’ in 2014 Rafah attack- World news
Next Story