ഇ​സ്രാ​യേ​ലി​െൻറ ഗ​സ്സ​യ​ി​ലെ  മ​നു​ഷ്യ​ക്കു​രു​തി യു​ദ്ധ​ക്കു​റ്റ​ം –ഹ്യൂ​മ​ൻ റൈ​റ്റ്​​സ്​​ വാ​ച്ച്​

23:13 PM
13/06/2018

ജ​റൂ​സ​ലം: ഗ​സ്സ മു​ന​മ്പി​ൽ ഏ​റ്റ​വും ഒ​ടു​വി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ മ​നു​ഷ്യ​ക്കു​രു​തി യു​ദ്ധ​ക്കു​റ്റ​ങ്ങ​ളു​ടെ ഗ​ണ​ത്തി​ൽ​പെ​ടു​ത്തി​യേ​ക്കാ​മെ​ന്ന്​ ഹ്യൂ​മ​ൻ റൈ​റ്റ്​​സ്​​ വാ​ച്ച്. ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തെ വിന്യസിച്ച​തി​നെ അ​പ​ല​പി​ക്കുന്ന പ്ര​മേ​യ​ത്തി​ൽ വോ​െ​ട്ട​ടു​പ്പിനാ​യി യു.​എ​ന്നി​​​െൻറ അ​ടി​യ​ന്ത​ര  യോഗം ചേ​രു​ന്ന​തി​​​െൻറ തൊ​ട്ടു​മു​മ്പാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ത്തി​​​െൻറ പ്ര​സ്​​താ​വ​ന. 

ഇ​സ്രാ​യേ​ലി​​​െൻറ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ ഫ​ല​സ്​​തീ​നി​ക​ളു​ടെ  ‘സ്വ​ന്തം മ​ണ്ണി​ലേ​ക്ക്​ മ​ട​ങ്ങി​വ​രാ​നു​ള്ള അ​വ​കാ​ശം’ എ​ന്ന പേ​രി​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ച്​ 30 മു​ത​ൽ ആ​​ഴ്​​ച​യോ​ളം നീ​ണ്ടു​നി​ന്ന പ്ര​തി​ഷേ​ധം ന​ട​ന്നി​രു​ന്നു. ഇ​തി​നു​നേ​രെ ഇ​സ്രാ​യേ​ൽ സൈ​ന്യം അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ 120 ഫ​ല​സ്​​തീ​നി​ക​ൾ ​െകാ​ല്ല​പ്പെ​ടു​ക​യും 3800ത്തി​ലേ​റെ പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു.  

പ്ര​തി​ഷേ​ധ​ക​രി​ൽ​നി​ന്ന്​ സ്വന്തം പൗരൻമാരെ സു​ര​ക്ഷി​ത​മാ​ക്കാ​ൻ എ​ന്ന പേ​രി​ൽ ആ​യി​രു​ന്നു സൈ​ന്യ​ത്തി​​​െൻറ ന​ര​നാ​യാ​ട്ട്. ഫ​ല​സ്​​തീ​ൻ ജീ​വ​നു​ക​ളെ ഇ​ത്ത​ര​ത്തി​ൽ തൃ​ണ​വ​ത്​​ക​രി​ക്കു​ന്ന​തി​ന്​ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം അ​വ​ർ​ക്കു​മേ​ൽ ത​ക്ക​താ​യ വി​ല ചു​മ​ത്ത​ണ​മെ​ന്ന്​ ഹ്യൂ​മ​ൻ റൈ​റ്റ്​​സ്​ വാ​ച്ച്​ ആ​ഹ്വാ​നം ചെ​യ്​​തു. 

Loading...
COMMENTS