ഗസ്സയിൽ വനിത പ്രക്ഷോഭകർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്
text_fieldsഗസ്സ: ഗസ്സ മുനമ്പിൽ ജന്മഭൂമിയിലേക്ക് തിരിച്ചുവരാനുള്ള അവകാശത്തിനുവേണ്ടി പ്രക്ഷോഭം നടത്തിയ ഫലസ്തീൻ വനിതകൾക്കുനേരെ ഇസ്രായേലി സൈന്യം നടത്തിയ വെടിവെപ്പിൽ നിരവധിപേർക്ക് പരിക്കേറ്റു.ഇസ്രായേൽ സൈന്യത്തിെൻറ ആക്രമണ ഭീഷണി അവഗണിച്ചായിരുന്നു ആയിരക്കണക്കിന് വനിതകൾ തങ്ങളുടെ കുട്ടികളെ കൈപ്പിടിച്ച് പ്രക്ഷോഭത്തിനിറങ്ങിയത്.
പ്രതിഷേധം പകർത്താനെത്തിയ മാധ്യമപ്രവർത്തകരും പരിക്കേറ്റവരിൽ ഉൾപ്പെടും. വിവിധ ബസുകളിൽ തുറമുഖ നഗരത്തിൽ എത്തിയ വനിതകൾ ചെറിയ ഗ്രൂപ്പുകളായി പ്രക്ഷോഭത്തിൽ അണിനിരക്കുകയായിരുന്നു. തങ്ങളുടെ അവകാശത്തിനും ജന്മഭൂമി സംരക്ഷിക്കുന്നതിനുമായി നടത്തിയ പ്രതിഷേധം തികച്ചും സമാധാനപരമായിരുന്നുവെന്ന് കുഞ്ഞിനെയും തോളിലേറ്റി പ്രക്ഷോഭത്തിൽ പെങ്കടുത്ത ഇർമാന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
