Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2019 5:01 PM GMT Updated On
date_range 22 July 2019 5:01 PM GMTജറൂസലമിലെ ഫലസ്തീൻ വീടുകൾ തകർത്ത് ഇസ്രായേൽ
text_fieldscamera_alt????? ????????????????? ???? ????????? ???????? ?????? ???????????
ജറൂസലം: ജറൂസലമിലെ ഫലസ്തീൻ വീടുകൾ ഇസ്രാേയൽ സൈന്യം തകർത്തുതുടങ്ങി. സുരക്ഷാകാ രണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കിഴക്കൻ ജറൂസലമിനെയും വെസ്റ്റ് ബാങ്കിനെയും വേർതിരി ക്കുന്ന മതിലിന് സമീപത്തെ സുർ ബാഹർ മേഖലയിലെ താമസ കെട്ടിടങ്ങൾ ഇസ്രായേൽ പൊളിക്കുന ്നത്. 1967ലെ യുദ്ധത്തിലാണ് വെസ്റ്റ്ബാങ്കും കിഴക്കൻ ജറൂസലമും ഇസ്രായേൽ ഫലസ്തീനിക ളിൽനിന്ന് പിടിച്ചെടുത്തത്. രണ്ട് പ്രദേശത്തുമായി കിടക്കുന്ന മേഖലയാണ് സുർ ബാഹർ.
വാദി അൽഹുമ്മൂസിലെ 100ഓളം അപ്പാർട്മെൻറുകൾ അടങ്ങുന്ന 16 താമസ കെട്ടിടങ്ങളാണ് ഇസ്ര ായേൽ തകർക്കാൻ ലക്ഷ്യമിടുന്നത്. ഇതിൽപ്പെട്ട ഇരുനില കെട്ടിടമാണ് തിങ്കളാഴ്ച പൊളിക്കാൻ തുടങ്ങിയത്. 10 പേരുള്ള കുടുംബമാണ് ഇവിടത്തെ താമസക്കാർ. ഇവരെ ബലമായി ഒഴിപ്പിച്ചശേഷമായിരുന്നു കെട്ടിടം തകർക്കൽ. 1993ലെ ഓസ്ലോ കരാർ പ്രകാരം ഫലസ്തീൻ അതോറിറ്റിയുടെ കീഴിൽ വരുന്നതും അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രായേൽ കുടിയേറ്റം പാടില്ലാത്തതുമായ മേഖലയാണ് വാദി അൽഹുമ്മൂസ്. ഫലസ്തീൻ അതോറിറ്റിയുടെ അനുമതിയോടെ നിർമിച്ചവയാണ് ഇസ്രാേയൽ തകർക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന കെട്ടിടങ്ങളെല്ലാം.
വാദി അൽഹുമ്മൂസിലെ ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേൽ നടപ്പാക്കുന്ന നിയമവിരുദ്ധ നടപടിയാണിത് -വാദി അൽഹുമ്മൂസ് കമ്മിറ്റി ചെയർമാൻ അലി അൽഉബൈദി പറഞ്ഞു.
‘ഞങ്ങൾ തെരുവിലിറങ്ങും’
‘വീടുകൾ തകർക്കപ്പെട്ടാൽ ഞങ്ങൾ തെരുവിലിറങ്ങും. ഞങ്ങളുടെ ജീവിതപ്രശ്നമാണിത്. അന്ത്യംവരെ പോരാടും’ -പൊളിക്കൽ ഭീഷണിയിലുള്ള കെട്ടിടങ്ങളിലൊന്നിലെ താമസക്കാരനായ ഇസ്മാഇൗൽ അബദിയ്യ പറഞ്ഞു. ‘ഈ വീട് എെൻറ സ്വപ്നമാണ്. ഏറെ അധ്വാനിച്ചാണ് ഞാൻ ഇതു പടുത്തുയർത്തിയത്. ഇപ്പോഴിതാ സൈന്യം വന്ന് എല്ലാം തകർക്കുന്നു’ -പൊളിക്കൽ തുടങ്ങിയ കെട്ടിടത്തിെൻറ ഉടമയായ ഫാദി അൽവഹാഷ് പറഞ്ഞു.
ഇസ്രായേൽ കോടതിയുടെ അനുവാദത്തോടെയാണ് വാദി അൽഹുമ്മൂസിലെ ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നത്. ഏഴു വർഷത്തെ നിയമപോരാട്ടത്തിനുശേഷം കഴിഞ്ഞമാസമാണ് സുപ്രീംകോടതി ഇതിന് അനുമതി നൽകിയത്. ഐക്യരാഷ്ട്രസഭയുടെയും മനുഷ്യവകാശ സംഘടനകളുടെയും എതിർപ്പ് അവഗണിച്ചാണ് ഇസ്രായേലിെൻറ നടപടി. യൂറോപ്യൻ യൂനിയനും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
കിഴക്കൻ ജറൂസലമിനെയും വെസ്റ്റ് ബാങ്കിനെയും വേർതിരിക്കാനായി ഇസ്രായേൽ നിർമിച്ച മതിലിന് സമീപമായതിനാൽ സുരക്ഷാ ഭീഷണിയുണ്ടെന്നാണ് കെട്ടിടങ്ങൾ പൊളിക്കാനുള്ള കാരണമായി ഇസ്രായേൽ പറയുന്നത്. അതിനാൽതന്നെ സൂർ ബാഹറിൽ ഒതുങ്ങാതെ മതിലിനോട് ചേർന്ന മറ്റിടങ്ങളിലേക്കും വീടുകൾ തകർക്കൽ നടപടി ഇസ്രായേൽ വ്യാപിപ്പിക്കുമെന്ന ഭീതിയിലാണ് ഫലസ്തീൻകാർ.

Next Story