Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭൂഗർഭ മതിലിെൻറ പണിതുടങ്ങി
text_fieldsbookmark_border
ജറൂസലം: ഗസ്സയിലേക്ക് ഹമാസ് നിർമിച്ച തുരങ്കം കൊട്ടിയടക്കുന്നത് ലക്ഷ്യമിട്ട് ഭൂഗർഭ മതിലിെൻറ നിർമാണവുമായി ഇസ്രായേൽ മുന്നോട്ട്. ഇസ്രായേലുമായി അതിർത്തിപങ്കിടുന്ന ഗസ്സയുടെ ഭൂഭാഗത്തിലേക്കുള്ള എല്ലാ വഴികളും ഇതോടെ അടയും. ക്രെയിനുകളുപയോഗിച്ച് കുഴികൾ നിർമിക്കുകയും സെൻസറുകളും മറ്റു ഉപകരണങ്ങളും സ്ഥാപിക്കുകയും ചെയ്യുന്ന പ്രാരംഭ പണികളാണ് ഇപ്പോൾ ആരംഭിച്ചത്. 60 കി.മീറ്ററാണ് ഭൂഗർഭ മതിലിെൻറ നീളം. 2014ൽ ഇസ്രായേലുമായുള്ള യുദ്ധത്തിൽ ഇതുവഴിയുള്ള തുരങ്കങ്ങൾ ഉപയോഗിച്ചായിരുന്നു ഹമാസ് ആയുധങ്ങളും മറ്റും കടത്തിയിരുന്നത്. ഇൗ സാഹചര്യത്തിൽ മതിൽ പണിയുന്നത് ഏറ്റവും ശരിയായ തീരുമാനമാണെന്നാണ് പ്രാദേശിക കൗൺസിലിെൻറ മേധാവി ഗാദി യർകോണി പ്രതികരിച്ചു.
Next Story
