Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹെബ്രോണിൽ...

ഹെബ്രോണിൽ ജൂതകുടിയേറ്റം വ്യാപിപ്പിക്കാൻ ഇസ്രായേൽ നിർദേശം

text_fields
bookmark_border
hebrone-jewish-expansion
cancel

ജറൂസലം: ​അധിനിവിഷ്​ട വെസ്​റ്റ്​ബാങ്കിലെ ​ഹെബ്രോണിൽ ജൂതകുടിയേറ്റ ഭവനങ്ങൾ വ്യാപിപ്പിക്കാൻ നടപടി ഊർജിതമാക്കണമെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി നഫ്​താലി ബെന്നറ്റ്​ ഉത്തരവിട്ടു. ഇസ്രായേലി​​െൻറ തെരഞ്ഞെടുപ്പ്​ വാഗ്​ദാനങ്ങളിലൊന്നായിരുന്നു കുടിയേറ്റം വ്യാപിപ്പിക്കുമെന്നത്​. നിലവിൽ ഹെബ്രോണിൽ സൈനിക സംരക്ഷണത്തോടെ 800 ഓളം ജൂത കുടിയേറ്റ കുടംബങ്ങൾ താമസിക്കുന്നുണ്ട്​.

ഹെബ്രോണിലെ ശുഹദ നഗരത്തിലാണ്​ പുതിയ കുടിയേറ്റഭവനങ്ങൾ പണിയാൻ തീരുമാനിച്ചത്​. ഫലസ്​തീ​നോട്​ ചേർന്നുകിടക്കുന്ന നഗരമാണിത്​. ഗതാഗതത്തിനായി നഗരം തുറന്നുകൊടുക്കണമെന്ന്​ ഫലസ്​തീനികൾ ആവശ്യപ്പെട്ടിരുന്നു. ഫലസ്​തീൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ നഗരങ്ങളിലൊന്നാണ്​ ഹെബ്രോൺ. ശനിയാഴ്​ച ഹെബ്രോണിൽ ഫലസ്​തീനി യുവാവിനെ ഇസ്രായേൽ പൊലീസ്​ വെടിവെച്ചു​െകാലപ്പെടുത്തിയിരുന്നു.

സൈനികവാഹനത്തിനു നേരെ പെട്രോൾ ബോംബെറിഞ്ഞെന്നാരോപിച്ചായിരുന്നു ഇത്​. വെ​സ്​​റ്റ്​ ബാ​ങ്കി​ലെ ഹെ​ബ്രോ​ൺ ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ഇ​സ്രാ​യേ​ൽ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ കേ​ന്ദ്ര​ത്തി​നു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. യു​വാ​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ലാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelworld newsmalayalam newsHebronjewish immigration
News Summary - israel try to encourage jewish immigration to hebron -world news
Next Story