Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയയിൽ ഇസ്രായേൽ...

സിറിയയിൽ ഇസ്രായേൽ മിസൈൽ ആക്രമണം; കുട്ടികളുൾപ്പെടെ 15 മരണം

text_fields
bookmark_border
attack-in-syria
cancel
camera_alt????????? ????????? ??????? ?????????????

ബൈ​റൂ​ത്​​: സി​റി​യ​യി​ൽ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​ കു​ട്ടി​ക​ളു​ൾ​പ്പെ​ടെ 15 മ​ര​ണം. 21 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ആ​റ്​ സാ​ധാ​ര​ണ​ക്കാ​രും ഒ​മ്പ​ത്​ സാ​യു​ധ പോ​രാ​ളി​ക​ളു​മാ​ണ്​ മ​രി​ച്ച​ത്. സി​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ ബ​ശ്ശാ​റു​ൽ അ​സ​ദ്​ അ​നു​കൂ​ല, ഇ​റാ​ൻ സൈ​നി​ക​രും ഹി​സ്​​ബു​ല്ല പോ​രാ​ളി​ക​ളും ത​മ്പ​ടി​ച്ച ഹു​മു​സി​ലെ​യും ഡ​മ​സ്​​ക​സി​ലെ​യും കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു മി​സൈ​ലാ​ക്ര​മ​ണ​മെ​ന്ന്​ യു.​കെ കേ​ന്ദ്ര​മാ​യു​ള്ള സി​റി​യ​ൻ മ​നു​ഷ്യാ​വ​കാ​ശ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ഡ​മ​സ്​​ക​സി​ന്​ സ​മീ​പം ഇ​റാ​നി​യ​ൻ ​െറ​വ​ലൂ​ഷ​ന​റി ഗാ​ർ​ഡ്​ ത​മ്പ​ടി​ച്ച കേ​ന്ദ്ര​ങ്ങ​ളും ജം​റ​യ ഗ​വേ​ഷ​ണ കേ​ന്ദ്ര​വും ഹു​മു​സി​ലെ സൈ​നി​ക വ്യോ​മ​താ​വ​ള​വു​മാ​ണ്​ ആ​ക്ര​മി​ച്ച​ത്. ഇ​റാ​നി​ൽ​നി​ന്നു​ള്ള സാ​യു​ധ പോ​രാ​ളി​ക​ളെ​യും​ ഹി​സ്​​ബു​ല്ല അം​ഗ​ങ്ങ​ളെ​യും വി​ന്യ​സി​ച്ച സ്​​ഥ​ല​ങ്ങ​ളാ​ണി​ത്.

കൊ​ല്ല​പ്പെ​ട്ട പോ​രാ​ളി​ക​ളി​ൽ ഒ​രാ​ൾ സി​റി​യ​ക്കാ​ര​നും മ​റ്റു​ള്ള​വ​ർ ഇ​റാ​ൻ, ല​ബ​നാ​ൻ സ്വ​ദേ​ശി​ക​ളു​മാ​ണെ​ന്ന്​ സി​റി​യ​ൻ മ​നു​ഷ്യാ​വ​കാ​ശ കേ​ന്ദ്രം ത​ല​വ​ൻ റ​മി അ​ബ്​​ദു​റ​ഹ്​​മാ​ൻ പ​റ​ഞ്ഞു. നാ​ലു സാ​ധാ​ര​ണ​ക്കാ​ർ മ​രി​ച്ച​താ​യി നേ​ര​ത്തേ സി​റി​യ​ൻ ഔ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി ‘സ​ന’ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു. ല​ബ​നീ​സ്​ വ്യോ​മ​മേ​ഖ​ല വ​ഴി സി​റി​യ​ൻ സേ​ന തി​രി​ച്ച​ടി​ച്ച​താ​യും സ​ന അ​റി​യി​ച്ചു.

ഹു​മു​സി​ലെ​യും ഡ​മ​സ്​​ക​സി​​െൻറ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും​ സൈ​നി​ക ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ നേ​രെ​യാ​ണ്​ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​മെ​ന്നും ഏ​ജ​ൻ​സി സ്​​ഥി​രീ​ക​രി​ച്ചു. ഡ​മ​സ്​​ക​സി​ന്​ തെ​ക്ക്​ സ​ഹ്​​ന​യ​യി​ലാ​ണ്​ നാ​ലു​പേ​ർ മ​രി​ച്ച​തെ​ന്ന്​ ഔ​ദ്യോ​ഗി​ക ടി.​വി ചാ​ന​ൽ അ​ൽ ഇ​ഖ്​​ബാ​രി​യ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriaIsraelmissile attackworld newsmalayalam news
News Summary - Israel Strikes Iranian Targets in Syria, Report Says; 16 Killed, 21 Wounded -world news
Next Story