ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം: ഒരു മരണം; രണ്ടുപേർക്ക് പരിക്ക്
text_fieldsഗസ്സസിറ്റി: ഗസ്സ മുനമ്പിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഒരു ഫലസ്തീനി കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെയുണ്ടായ ആക്രമണത്തിൽ അഹ്മദ് അൽ ശഹ്രി (27) ആണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീനി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഗസ്സയിൽ ഹമാസിെൻറ പരിശീലന കേന്ദ്രങ്ങളും താവളങ്ങളും ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിെൻറ ആക്രമണം. വെള്ളിയാഴ്ച ഗസ്സയിൽനിന്ന് 10 തവണ റോക്കറ്റാക്രമണമുണ്ടായെന്നും മറുപടിയായാണ് വ്യോമാക്രമണം നടത്തിയതെന്നും ഇസ്രായേൽ അറിയിച്ചു. ഹമാസാണ് ആക്രമണത്തിന് പിന്നിലെന്നും ഇസ്രായേൽ ആരോപിച്ചു. എന്നാൽ, റോക്കറ്റാക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.