സിറിയൻ സൈനിക ക്യാമ്പിൽ ഇസ്രായേൽ ആക്രമണം: മൂന്നുമരണം
text_fieldsഡമസ്കസ്: ജൂലാൻ കുന്നുകൾക്കടുത്ത സിറിയൻ സൈനിക ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം. ആക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. തെക്കുപടിഞ്ഞാറൻ സിറിയയിലെ ക്വിനീത്ര പ്രവിശ്യയിലെ അൽഫബ്ബാർ സൈനിക ക്യാമ്പിലാണ് ആക്രമണം നടന്നത്. ബശ്ശാർ ഭരണകൂടത്തെ പിന്തുണക്കുന്ന നാഷനൽ ഡിഫൻസ് ഫോഴ്സ് സൈനികരാണ് കൊല്ലപ്പെട്ടത്.
ആക്രമണമുണ്ടായതായി ബ്രിട്ടൻ ആസ്ഥാനമായുള്ള മനുഷ്യാവകാശ നിരീക്ഷക സംഘങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ക്വിനീത്രയിൽ വിമതർക്കെതിരെയാണ് സൈന്യത്തിെൻറ പോരാട്ടം. പകുതിയിലേറെ ഭാഗങ്ങളും സൈന്യം പിടിച്ചെടുത്തിരുന്നു. സിറിയയിലെ വിമതരെ സഹായിക്കുന്നത് ഇസ്രായേലാണെന്ന് ബശ്ശാർ സൈന്യം ആരോപിച്ചിരുന്നു.
അതിനിടെ, തങ്ങളുടെ അധീനതയിലുള്ള ഗൂലൻ കുന്നുകളിൽ നടത്തിയ ആക്രമണത്തിെൻറ തിരിച്ചടിയാണിതെന്ന് ഇസ്രായേൽ സൈന്യം പ്രതികരിച്ചു. 1967ലെ യുദ്ധത്തിൽ ജൂലാൻ കുന്നുകളുടെ 1200 ചതുരശ്ര കി.മീറ്ററോളം ഇസ്രായേൽ പിടിച്ചെടുക്കുകയും പിന്നീട് രാജ്യത്തേക്ക് കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര സമൂഹം ഒരിക്കലും ഇതംഗീകരിച്ചിരുന്നില്ല. ഇപ്പോൾ ജൂലാൻ കുന്നുകളുടെ 510 ച.കി.മീറ്ററാണ് സിറിയയുടെ അധീനതയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
