മസ്ജിദുൽ അഖ്സയിൽ സംഘർഷം; 14 പേർക്കു പരിക്ക്
text_fieldsജറൂസലം: ബലിപെരുന്നാൾ ദിനത്തിൽ കിഴക്കൻ ജറൂസലമിലെ മസ്ജിദുൽ അഖ്സയിൽ എത്തിയ വി ശ്വാസികളെ ഒഴിപ്പിക്കുന്നതിനെ ചൊല്ലി സംഘർഷം. പൊലീസ് നടപടി ചെറുത്ത ഫലസ്തീനിക ൾക്കു നേരെ ഇസ്രായേൽ പൊലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റും പ്രയോഗിച്ചതിനെ തുടർന് ന് 14 പേർക്കു പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
ബലിപെരുന്നാൾ ആഘോഷത്തിെൻറ ആദ്യദിനമായ ഞായറാഴ്ച ആയിരക്കണക്കിന് ഫലസ്തീനികളാണ് അഖ്സ പള്ളി അങ്കണത്തിലെത്തിയത്. ജൂത ആഘോഷമായ തിഷ ബആവും ഇതേദിവസമായതിനാൽ ഒട്ടേറെ ജൂത വിശ്വാസികളും അഖ്സ അങ്കണത്തിന് സമീപമെത്തിയിരുന്നു.
സംഘർഷം ലഘൂകരിക്കുന്നതിനായി ഞായറാഴ്ച അഖ്സ അങ്കണത്തിലേക്ക് ജൂത വിശ്വാസികൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി പറയുന്നു. പൊലീസ് ജൂത വിശ്വാസികൾക്കും പ്രവേശനം നൽകിയേക്കുമെന്ന ആശങ്കയെ തുടർന്ന് ഫലസ്തീനികൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്നാണ് പൊലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റും ശബ്ദ ഗ്രനേഡും പ്രയോഗിച്ചത്.
പ്രതിഷേധക്കാരെ നീക്കിയതിനുശേഷം ജൂത വിശ്വാസികളെ പൊലീസ് അഖ്സ പള്ളി അങ്കണത്തിൽ പ്രവേശിപ്പിച്ചു. ദീർഘകാലമായുള്ള ഇസ്രായേൽ-ഫലസ്തീൻ കരാർ പ്രകാരം അഖ്സ പള്ളി അങ്കണത്തിൽ ജൂതർക്ക് പ്രാർഥിക്കുന്നതിനു വിലക്കുണ്ട്. ജൂത പാരമ്പര്യമനുസരിച്ചും ഇവിടെ പ്രവേശിക്കുന്നത് അഭിലഷണീയമല്ല. എന്നാൽ, ഈ കരാർ പൊളിക്കുന്നതിനായി ജൂത തീവ്രവാദികൾ അടുത്തിടെ ഇവിടേക്ക് സന്ദർശനം വർധിപ്പിച്ചിട്ടുണ്ട്. അഖ്സ പള്ളിയുടെ തൽസ്ഥിതിയിൽ മാറ്റം വരുത്തില്ലെന്ന് ഇസ്രായേൽ സർക്കാർ പറയുന്നുണ്ടെങ്കിലും ഫലസ്തീനികൾ അത് വിശ്വാസത്തിലെടുത്തിട്ടില്ല.